ഇരവിപേരൂരില്‍ പാര്‍ട്ടി ഓഫീസ്‌ പണിയാന്‍ ലക്ഷങ്ങള്‍ കടമായി നല്‍കി ; വിധവയും മകനും പെരുവഴിയിലേക്ക്‌

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സി.പി.എം ഏരിയാ കമ്മറ്റി ഓഫീസ് നിര്‍മ്മാണത്തിന് കടമായി നല്‍കിയ ലക്ഷങ്ങള്‍ തിരികെ ചോദിച്ചതിന് ഏരിയാ കമ്മറ്റി അംഗത്തിന്റെ വധഭീഷണി. വിധവയായ സാവിത്രിയും മകനും ജില്ലാ സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണിയിലായിക്കഴിഞ്ഞു. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും പരാതി നല്‍കിയിട്ടും പരിഹാരമില്ല. പാര്‍ട്ടിക്ക് കെട്ടിടം പണിയാന്‍ പണം കടം നല്‍കി സ്വന്തം വീട് നഷ്ടമാകുന്ന ദുരവസ്ഥയിലാണ് സി.പി.എം  അനുഭാവിയായ പുല്ലാട് ശ്രീ സദനത്തില്‍ എ.വി സാവിത്രിയും പാര്‍ട്ടി അംഗമായ മകന്‍ ശ്രീകാന്തും.

2013ലാണ് സി.പി.എം ഇരവിപേരൂര്‍ ഏരിയാ കമ്മറ്റി അംഗമായ എ.കെ സന്തോഷ്, സാവിത്രിയുടെ ഭര്‍ത്താവും തിരുവല്ല എസ്.എന്‍  ചിട്ടി ഫണ്ട് മാനേജരുമായ പുരുഷോത്തമന്റെ കൈവശം നിന്നും സി.പി.എം  ഇരവിപേരൂര്‍ ഏരിയാ കമ്മറ്റി ഓഫീസ് നിര്‍മ്മാണത്തിനായി 5 ലക്ഷം രൂപ കടമായി വാങ്ങിയത്. കെട്ടിട നിര്‍മ്മാണത്തിനായി പണപ്പിരിവ് നടത്തുമ്പോള്‍ മൂന്ന് മാസത്തിനുള്ളില്‍ പണം തിരികെ നല്‍കാമെന്നാണ് സന്തോഷ് നല്‍കിയിരുന്ന ഉറപ്പ്. എന്നാല്‍ പണം ലഭിക്കാതായതോടെ സാവിത്രിയുടെ ഭര്‍ത്താവിന്റെ  എസ്.എന്‍ ബാങ്കിലെ പങ്കാളികള്‍ ഇവരുടെ ആധാരം  ജില്ലാ സഹകരണ ബാങ്ക് പുറമറ്റം ശാഖയില്‍ പണയപ്പെടുത്തി പലിശ ഉള്‍പ്പെടെ 10 ലക്ഷം രൂപ ഈടാക്കി.  പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനായി ഏരിയാ കമ്മറ്റി അംഗം സന്തോഷ് വാങ്ങിയ 5 ലക്ഷം രൂപ പലവട്ടം ചോദിച്ചെങ്കിലും തിരികെ നല്‍കിയില്ല. തന്നെയുമല്ല വധഭീഷണി മുഴക്കുകയായിരുന്നു പാര്‍ട്ടിക്കാര്‍.

സി.പി.എം അനുഭാവികളായ പുരുഷോത്തമന്റെ കുടുംബം സി.പി.എമ്മിന്റെ  ജില്ലാ നേതാക്കളെയൊക്കെ കണ്ട്  സങ്കടം അറിയിച്ചെങ്കിലും ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിനെന്ന പേരില്‍ സന്തോഷ് വാങ്ങിയ പണം പാര്‍ട്ടി ഫണ്ടില്‍ എത്തിയിട്ടില്ല എന്നായിരുന്നു മറുപടി. ഏരിയാ കമ്മറ്റി അംഗങ്ങളായ ചിലര്‍ സന്തോഷിന്റെ  തട്ടിപ്പ് കമ്മറ്റികളില്‍ ചര്‍ച്ചയാക്കുകയും ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ച് പരാതിക്കാരായ പാര്‍ട്ടി കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തങ്കിലും മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായ നേതാവിന്റെ  ഇടപെടലില്‍ ഇയാള്‍ ഏരിയാ കമ്മറ്റിയില്‍ തുടരുകയായിരുന്നു.

കടബാധ്യതയെ തുടര്‍ന്ന് പാര്‍ട്ടി നേതാവിന്റെ ചതിയില്‍പ്പെട്ട് ഹൃദയാഘാതത്താല്‍ ജനുവരി  14 ന് പുരുഷോത്തമന്‍ മരിച്ചു. സാവിത്രിക്ക് ലഭിക്കുന്ന തുശ്ചമായ പെന്‍ഷന്‍ കൊണ്ടാണ് മകനുമൊത്ത് ഇവര്‍ കഴിയുന്നത്. പാര്‍ട്ടി ഓഫീസ് പണിയുവാന്‍ 5 ലക്ഷം രൂപ നേതാവ് കടം വാങ്ങിയതിലൂടെ സ്വന്തം വീട് വിട്ട് ഇറങ്ങേണ്ട സ്ഥിതിയിലാണ് സാവിത്രിയും മകനും. 12 ലക്ഷം കടബാധ്യതയായങ്കിലും പാര്‍ട്ടി ഏരിയാ കമ്മറ്റി നേതാവ് തങ്ങളെ പറ്റിച്ച് വാങ്ങിയ 5 ലക്ഷം രൂപ എങ്കിലും തിരികെ ലഭിക്കുവാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും പരാതി നല്‍കി നീതിക്കായി കാത്തിരിക്കുകയാണ് ഈ പാര്‍ട്ടി കുടുംബം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...