Monday, May 6, 2024 3:51 pm

സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെ ജഡ്ജിമാരെ അപമാനിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് സിബിഐ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിമാർക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ അഞ്ചു പേരെ സിബിഐ അറസ്റ്റ് ചെയ്തു. ഭീഷണി സന്ദേശങ്ങൾ സംബന്ധിച്ച ജഡ്ജിമാരുടെ പരാതികളിൽ അന്വേഷണ ഏജൻസികൾ നടപടി സ്വീകരിക്കുന്നില്ലെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ വിമർശനത്തിന് പിന്നാലെയാണ് സി.ബി.ഐ യുടെ നടപടി.

ഭീഷണികൾ സംബന്ധിച്ച ജഡ്ജിമാരുടെ പരാതികളിൽ സിബിഐയും രഹസ്യാന്വേഷണ വിഭാഗവും പ്രതികരിക്കുന്നില്ലെന്നും അന്വേഷണ ഏജൻസികൾ യാതൊരു വിധത്തിലും സഹായിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ജാർഖണ്ഡ് ജില്ലാ ജഡ്ജിയുടെ മരണത്തിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമർശനം.

സിബിഐയുടെ സമീപനത്തിൽ ചില മാറ്റങ്ങൾ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് പറയുന്നതിൽ ദുഃഖമുണ്ട്. ഇതാണ് നിലവിലെ അവസ്ഥ. ചില ഉത്തരവാദിത്വബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. അടിയന്തരമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. ജഡ്ജിമാർക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാരിന്റെ മറുപടിയും കോടതി തേടിയിരുന്നു.

ഇതിനുപിന്നാലെയാണ് ആന്ധ്രയിലെ ജഡ്ജിമാരെ അപമാനിച്ച കേസിലെ പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്. അപകീർത്തികരമായ സന്ദേശങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ആന്ധ്രാ ഹൈക്കോടതി ജഡ്ജിമാർ പരാതിപ്പെട്ടിരുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആ ലിങ്കുകളിൽ ക്ലിക്ക് ചെയ്യല്ലേ, റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്ന് പോലീസ്

0
തിരുവനന്തപുരം: പണം നിക്ഷേപിക്കുന്നതിന് റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്ന്...

നമ്പർ പ്ലേറ്റിന് പകരം ‘ബൂമർ’, രൂപമാറ്റം വരുത്തിയ പിങ്ക് കാർ പിടിച്ചെടുത്ത് എംവിഡി

0
കൊല്ലം: നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും ഓടിയ കാർ...

വേനല്‍ക്കാലത്ത് ഇലക്ട്രോലൈറ്റിന്‍റെ അളവ് ശരിയാക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കണം

0
കട്ടി കുറഞ്ഞ ആഹാരങ്ങളാണ് എപ്പോഴും ചൂട് കാലത്ത് കൂടുതല്‍ നല്ലത്. ചൂട്...

മലപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു

0
മലപ്പുറം: മലപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന...