കൂടുതല്‍ സുരക്ഷ : ചെ​ങ്കോട്ടക്ക്​ മുന്നില്‍ ഷിപ്പിങ്​ ക​ണ്ടയ്​നറുകള്‍ നിരത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ചെ​ങ്കോട്ടക്ക്​ മുന്നില്‍ ഷിപ്പിങ്​ ക​ണ്ടയ്​നറുകള്‍ നിരത്തി ഡല്‍ഹി പൊലീസ്​. സ്വാതന്ത്ര്യദിനത്തിന്​ മുന്നോടിയായി കൂടുതല്‍ സുരക്ഷയൊരുക്കാനാണ്​ പോലീസ്​ നടപടി. കഴിഞ്ഞ റിപബ്ലിക്​ ദിനത്തില്‍ ​കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്​ നടത്തിയ മാര്‍ച്ച്‌​ അക്രമാസക്​തമായിരുന്നു. സമരത്തില്‍ പ​ങ്കെടുത്ത ഒരു വിഭാഗം ആളുകള്‍ റെഡ്​ഫോര്‍ട്ടിലേക്ക്​ പ്രവേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ്​ കൂടുതല്‍ സുരക്ഷയൊരുക്കുന്നതെന്നാണ്​ പോലീസ്​ വാദം.

കണ്ടയ്​നറുകള്‍ പെയിന്‍റടിച്ച്‌​ ഭംഗിയാക്കുമെന്നും പോലീസ്​ അറിയിച്ചു. സമീപകാലത്ത്​ ജമ്മുകശ്​മീരില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണങ്ങളും ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചുവെന്നാണ്​ റിപ്പോര്‍ട്ടുകള്‍. എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തില്‍ ചെ​ങ്കോട്ടയിലെത്തിയാണ്​ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുക. നേരത്തെ ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ്​ വെച്ചിട്ടു​ണ്ടെന്ന വ്യാജ ഭീഷണിയും പോലീസിന്​ ലഭിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...