സിപിഐ എം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

എറണാകുളം : സിപിഐ എം എറണാകുളം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാല്‍നൂറ്റാണ്ടിനിപ്പുറം വ്യക്തിഹത്യകളില്ലാതെ നടന്ന ജില്ലാ സമ്മേളനമെന്ന് ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ പറഞ്ഞു. 37 ജില്ലാ കമ്മിറ്റിയംഗങ്ങളടക്കം 180 പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് സിപിഐ എമ്മിന്റെ എറണാകുളം ജില്ലാ സമ്മേളനം നടന്നത്. ഇതില്‍ 33 പേര്‍ വനിതാ പ്രതിനിധികളായിരുന്നു. രണ്ടുദിവസം നീണ്ട പ്രതിനിധി സമ്മേളനത്തില്‍ റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും മറുപടിയും നടന്നു. വിവിധ വിഷയങ്ങളില്‍ നേതൃത്വവും സര്‍ക്കാരും പ്രതിനിധികളുടെ വിമര്‍ശനത്തിന് വിധേയരായി. എങ്കിലും പരസ്പരം ചെളി വാരിയെറിഞ്ഞില്ലെന്നത് നേതൃത്വത്തിന് ആശ്വസിക്കാം. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ അത് തുറന്നുപറഞ്ഞു.

ഉച്ചയോടെ ജില്ലാ കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. സി.എന്‍ മോഹനന് തന്നെയാണ് സാധ്യത. 45 അംഗ ജില്ലാ കമ്മിറ്റി 46 ആയി ഉയര്‍ത്തും. വൈകിട്ട് അഞ്ചിനാണ് സമാപന സമ്മേളനം. സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. മുതിര്‍ന്ന നേതാക്കളായ സരോജിനി ബാലാനന്ദന്‍, എംഎം ലോറന്‍സ് അടക്കമുള്ളരെ സമ്മേളനത്തില്‍ ആദരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...