70 വയസ് കഴിഞ്ഞ തടവുകാരെ മോചിതരാക്കുന്ന പട്ടികയില്‍ ഫാദര്‍ തോമസ് കോട്ടൂരും ; മോചിപ്പിക്കരുതെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഭയക്കേസ് പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ ജയിലില്‍ നിന്ന് മോചിപ്പിക്കരുതെന്ന് പോലീസ് റിപ്പോര്‍ട്ട്. 70 വയസ് കഴിഞ്ഞ തടവുകാരെ ജയില്‍ മോചിതരാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയില്‍ അഭയക്കേസ് പ്രതി ഫാദര്‍ തോമസ് കോട്ടൂരും ഉള്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ജയില്‍ വകുപ്പ് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാദര്‍ തോമസ് കോട്ടൂരിനെ ജയില്‍ നിന്ന് മോചിപ്പിക്കരുതെന്ന് കോട്ടയം എസ്.പി റിപ്പോര്‍ട്ട് നല്‍കിയത്.

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് നല്‍കിയ റിപ്പോര്‍ട്ട് ജയില്‍ വകുപ്പ് സര്‍ക്കാരിന് കൈമാറി. അഭയക്കേസില്‍ ഒന്നാം പ്രതിയായ തോമസ് കോട്ടൂര്‍ ഇരട്ട ജീവപര്യന്തം ലഭിച്ച്‌ ജയിലില്‍ കഴിയുന്നതിനിടെ വേഗത്തില്‍ മോചിതനാക്കുന്നതിലൂടെ തെറ്റായ സന്ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊവിഡ് വ്യാപന സമയത്ത് തോമസ് കോട്ടൂരിന് 139 ദിവസത്തെ പരോള്‍ നല്‍കിയിരുന്നു. പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരിനെ വിട്ടയക്കരുതെന്നാവശ്യപ്പെട്ട് അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...

ആര്‍എസ്എസിനോട് വെറുതെ മുട്ടാൻ നിൽക്കേണ്ട, മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കളുടേത് : കെ...

0
കോഴിക്കോട്: ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ടെന്നും മമതയുടെയും സ്റ്റാലിന്റെയും പിണറായി വിജയന്റെയും...

നീറ്റ് പുനഃപരീക്ഷ : വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന...