Friday, June 21, 2024 12:31 pm

എറണാകുളം സെക്സ് റാക്കറ്റ് ; പ്രധാന പ്രതി സനീഷ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളം സെക്സ് റാക്കറ്റ് പ്രധാന പ്രതി സനീഷ് പിടിയിൽ. എറണാകുളം സെൻട്രൽ പോലീസാണ് സനീഷിനെ കസ്റ്റഡിയിലെടുത്തത്. വിദേശത്തും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശി സനീഷ് വൻ ലൈംഗിക ചൂഷണമാണ് നടത്തിവന്നിരുന്നത്. 14 ഓളം സ്ത്രീകളുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി. തൊടുപുഴ സ്വദേശി സനീഷിന് കൂട്ട് നെയ്യാറ്റിൻകരയിലെ അഭിഭാഷകയാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. മയക്കു മരുന്ന് അടക്കം നൽകിയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് പീഡനത്തിനിരയായ യുവതി പറഞ്ഞു.

വിവാഹ മോചന കേസുമായി എത്തുന്ന സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശിയായ സനീഷിന്റെ അടുത്തെത്തിക്കുന്നത് നെയ്യാറ്റിൻകരയിലെ അഭിഭാഷക. റെയിൽവേയിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിക്കും. തട്ടിപ്പെന്ന് ബോധ്യപ്പെട്ട് പണം തിരികെ ചോദിച്ചാൽ അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തും. മയക്കുമരുന്ന് അടക്കം നൽകിയാണ് ദൃശ്യങ്ങൾ സനീഷ് ചിത്രീകരിക്കുന്നതെന്ന് യുവതികൾ പറയുന്നു. വീഡിയോ ഭയം കൊണ്ട് പരാതി കൊടുക്കാത്തവർ ഏറെയാണ്. കാസർകോട് സ്വദേശിയായ യുവതി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഇപ്പോൾ കേസെടുത്തിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും ; സമൂഹത്തിന് ആരോഗ്യകരമായ മാറ്റം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : സമൂഹത്തിന്‍റെ രോഗാതുരത കുറയ്ക്കുന്നതില്‍ യോഗയ്ക്ക് പരമ പ്രധാനസ്ഥാനമുണ്ടെന്ന്...

ഫിലിപ്പീൻസ് നാവികസേനയെ ആക്രമിച്ച് ചൈന

0
മനില: ദക്ഷിണ ചൈനാ കടലിൽ ഫിലിപ്പീൻസ് നാവികസേനയെ ആക്രമിച്ച് ചൈന. എട്ട്...

വെച്ചുച്ചിറയില്‍ അങ്കണവാടി നിർമ്മിക്കുന്നതിന് സൗജന്യമായി സ്ഥലം നല്‍കി

0
വെച്ചൂച്ചിറ : വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് എണ്ണൂറാം വയൽ അങ്കണവാടി നിർമ്മിക്കുന്നതിന്...

‘ആ കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിഹാസമായി മാറി’ ; നാളെ ഉച്ചക്ക് ശേഷം സന്ദർശിക്കുമെന്ന്...

0
തിരുവനന്തപുരം: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിഹാസമായി മാറിയെന്ന് ​ഗതാ​ഗത മന്ത്രി...