വരാപ്പുഴ: വാരാപ്പുഴയില്‍ പ്രമേഹം കൂടിയതിനെത്തുടർന്ന് കാൽ മുറിച്ചുമാറ്റണമെന്ന മനോവിഷമത്തിൽ അറുപതുകാരന് മനോവിഷമത്തില്‍ പുഴയില്‍ ചാടി. ആശുപത്രിയിൽനിന്ന് മുങ്ങി വരാപ്പുഴ പാലത്തിൽ എത്തി പുഴയിൽ ചാടിയ ആളെ മത്സ്യത്തൊഴിലാളിയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. വരാപ്പുഴ തേവർകാട്ട് സ്വദേശിയായ അറുപതുകാരനാണ് പാലത്തിൽനിന്ന് പുഴയിൽ ചാടിയത്.
കളമശ്ശേരി എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. പഴുപ്പ് പാദത്തിൽ കയറിയതോടെയാണ് ഈ ഭാഗം മുറിച്ചുമാറ്റണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന മകൻ മരുന്ന് വാങ്ങാൻ പോയ സമയത്താണ് മകന്റെ വണ്ടിയുമായി വരാപ്പുഴ പാലത്തിൽ എത്തിയത്. ആശുപത്രിയിൽ ഡ്രിപ് നൽകുന്നതിന് ഇട്ടിരുന്ന സൂചി ഉൾപ്പെടെ കൈയിൽ കെട്ടിയാണ് ഇയാൾ പുഴയിൽ ചാടിയത്.





























