നീറ്റ് യു ജി പുനപരീക്ഷയിലും പിഴവുകൾ ; ഫിസിക്സ് ചോ​ദ്യപേപ്പറിലാണ് രണ്ട് പിഴവുകൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: നീറ്റ് യു ജി പുനപരീക്ഷയിലും പിഴവുകൾ. ഫിസിക്സ് ചോ​ദ്യപേപ്പറിലാണ് രണ്ട് പിഴവുകൾ വന്നിരിക്കുന്നത്.​ഒരു ചോദ്യത്തിന് ശരിയുത്തരമില്ലയെന്നതും ഒരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങൾ എന്നതുമാണ് പുന പരീക്ഷയിൽ വന്നിട്ടുള്ള പിഴവ്. ശരിയുത്തരം ഇല്ലാത്ത ചോദ്യം റദ്ദാക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ​പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും 4 ബോണസ് മാർക്ക് നൽകും. രണ്ട് ശരിയുത്തരങ്ങളുള്ള മറ്റൊരു ചോദ്യത്തിന് നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ രണ്ടെണ്ണം ശരിയുത്തരങ്ങളായത് കൊണ്ട് രണ്ടും ശരിയുത്തരങ്ങളായി പരിഗണിക്കാനാണ് തീരുമാനം. ചോദ്യ പേപ്പർ ചേർച്ചയെതുടർന്ന് വീണ്ടും നടത്തിയ പരീക്ഷയിലാണ് ഇപ്പോൾ ഇങ്ങനെയൊരു പിഴവ് കൂടി വന്നിരിക്കുന്നത്. വലിയ പ്രതിഷേധമാണ് ആദ്യഘട്ടം മുതലേ ഉയർന്ന് വന്ന് കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണ് പുന പരീക്ഷ നടത്തിയത്. പരീക്ഷ നടത്തിപ്പിനിടയിലും നിരവധി ബുദ്ധിമുട്ടുകൾ വിദ്യാർഥികൾ നേരിട്ടിരുന്നു. അതിനിടെയാണ് പുതിയ പിഴവുകളും പുറത്ത് വരുന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...

ആയുധപ്പുര കാലിയാകുന്നു; റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയുടെ അടിയന്തര സഹായം തേടി സെലെൻസ്കി

0
കീവ്: റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് യുഎസിനോട്...

ഇസ്രയേലിന്റെ കടുത്ത നീക്കം; ലെബനനിൽ സൈനിക ശേഷി ഇനിയും ശക്തമാക്കുമെന്ന് പ്രതിരോധ സേനയുടെ മുന്നറിയിപ്പ്

0
ടെൽഅവീവ്: ലെബനനില്‍ സൈനിക ശേഷി ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രതിരോധ...