സ്വര്‍ണവും പണവുമായി മുങ്ങിയ വരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ചശേഷം സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവിനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ പിറ്റേന്ന് പഴകുളം സ്വദേശിനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി മുങ്ങിയ കേസിലാണ് കായംകുളം എം.എസ്‌ എച്ച്‌.എസ്‌.എസിന് സമീപം തെക്കേടത്ത് തറയില്‍ അസറുദ്ദീന്‍ റഷീദ് (30) അറസ്റ്റിലായത്. വധുവിന്റെ പിതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ്‌.എച്ച്‌ ഓഡിറ്റോറിയത്തിലായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം നടന്നത്. തുടര്‍ന്ന് ഇരുവരും വധുവിന്റെ വീട്ടിലെത്തി. 31ന് പുലര്‍ച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും താന്‍ ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസറുദ്ദീന്‍ വീട്ടില്‍നിന്ന് പോയത്. പിന്നാലെ വീട്ടുകാര്‍ അസറുദ്ദീന്‍റെ ബന്ധപ്പെട്ടപ്പെട്ടെങ്കില്‍ ഫോണില്‍ ലഭിച്ചില്ല.

തുടര്‍ന്ന് സംശയം തോന്നി വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വധുവിന്റെ 30 പവന്റെ ആഭരണങ്ങളില്‍ പകുതിയും വിവാഹത്തിന് നാട്ടുകാര്‍ സംഭാവന നല്‍കിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായി. വധുവിന്റെ പിതാവ് വരന്റെ വീട്ടുകാരെ വിവരം അറിയിച്ച ശേഷം അടൂര്‍ പോലീസില്‍ പരാതി നല്‍കി. വിശ്വാസ വഞ്ചനക്ക് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. അസറുദ്ദീന്‍ രണ്ട് വര്‍ഷം മുമ്ബ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചതായി പോലീസിന് മനസ്സിലായി.

പ്രതി ആദ്യ ഭാര്യയുടെ വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് ഇവിടെ എത്തിയാണ് പിടികൂടിയത്. ജില്ല പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍റെ നിര്‍ദേശ പ്രകാരം അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനുവിന്‍റെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷ്, എസ്.ഐ വിമല്‍ രംഗനാഥ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സോളമന്‍ ഡേവിഡ്, സൂരജ്, അമല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...