കുളത്തൂപ്പുഴ വനത്തിനുളളില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയ സംഭവം ; മൂന്നംഗ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുളത്തൂപ്പുഴ വനത്തിനുളളില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തില്‍ മൂന്നംഗ സംഘം പിടിയില്‍. അഞ്ചല്‍ ആര്‍ച്ചല്‍ സ്വദേശി ജിജോ, വില്ലുമല സ്വദേശി പ്രവീണ്‍രാജ്, അമ്പതേക്കര്‍ സ്വദേശി പക്രു എന്ന് വിളിക്കുന്ന പ്രശാന്ത് എന്നിവരെയാണ് വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. തെന്മല വനം റെയിഞ്ചില്‍ പെട്ട കല്ലുവരമ്പ് സെക്ഷനില്‍ നിന്നാണ് പ്രതികള്‍ ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയത്. ജിജോയാണ് കേസിലെ മുഖ്യസൂത്രധാരന്‍. മുമ്പ് കാട്ടാമകളെ വേട്ടയാടി കടത്തിയ കേസില്‍ പ്രതിയാണ് പ്രവീണ്‍രാജ്. തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വന്‍കിട ചന്ദനക്കടത്ത് സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് വനപാലകര്‍ അറിയിച്ചു. ചന്ദനമരങ്ങള്‍ മുറിച്ച്‌ കുറഞ്ഞ വിലക്കാണ് പ്രതികള്‍ മറ്റ് സംഘങ്ങള്‍ക്ക് കൈമാറുന്നത്. മൊബൈല്‍ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...