സംസ്ഥാന പാതയിൽ ഇട്ടിയപ്പാറ സെന്‍ട്രൽ ജംങ്ഷനിൽ റോഡ് നവീകരണത്തിനു ശേഷം കെ.എസ്.റ്റി.പി.സ്ഥാപിച്ച സൂചനാ ബോർഡ് വഴി തെറ്റിക്കുന്നതെന്ന് ആക്ഷേപം ശക്തമാവുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : സംസ്ഥാന പാതയിൽ ഇട്ടിയപ്പാറ സെട്രൽ ജംങ്ഷനിൽ റോഡ് നവീകരണത്തിനു ശേഷം കെ.എസ്.റ്റി.പി.സ്ഥാപിച്ച സൂചനാ ബോർഡ് വഴി തെറ്റിക്കുന്നതെന്ന് ആക്ഷേപം ശക്തമാവുന്നു. കോളേജ് റോഡിലേക്കു തിരിയുന്ന ഭാഗത്ത് ഐത്തലയെന്നും പത്തനംതിട്ടയെന്നും സൂചിപ്പിച്ചുള്ളതാണ് ദിശാബോര്‍ഡ്. എന്നാൽ ഐത്തലക്കു തിരിയുന്നതിനുള്ള റോഡ് നൂറു മീറ്ററോളം വീണ്ടും മുമ്പോട്ടു പോയി മൂഴിക്കല്‍ ജ്ങ്ഷനില്‍ നിന്നുമാണ് ആരംഭിക്കുന്നത്.

ഈ ബോര്‍ഡ് മൂഴിക്കല്‍ ജംങ്ഷനിലാണ് സ്ഥാപിക്കേണ്ടത്. റോഡു നിര്‍മ്മാണ കമ്പനിയാണ് കെ.എസ്.ടി.പിക്കു വേണ്ടി ബോര്‍ഡ് സ്ഥാപിച്ചത്. സെട്രൽ ജംങ്ഷനിൽ നിന്നും ഒഴുവൻപാറ റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഒഴുവൻപാറ റോഡ് തിരിയുന്നിടത്ത് ആയതിനാൽ ഈ ബോര്‍ഡ് ആളുകൾക്ക് സംശയം ഉണ്ടാക്കും. ഇത് സംബന്ധിച്ച് ബോർഡ് നീക്കം ചെയ്യുവാൻ ട്രാഫിക് അവലോകന യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. ഐത്തല റോഡ് തിരിയുന്ന ഭാഗത്തേക്ക് ഈ സൂചനാ ബോർഡ് മാറ്റി സ്ഥാപിച്ചാൽ പ്രശ്നം ഒഴിവാക്കാനാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസ് വേദിയിലെ കേരള സർവകലാശാല വിസിയുടെ വിവാദ പ്രസംഗം ; പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്‍റെ വിവാദ പ്രസംഗത്തില്‍...

ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും...

വിവാഹ സൽക്കാരത്തിന് ശേഷം ഭക്ഷണാവശിഷ്ടം ചാക്കുകളിലാക്കി കിണറ്റിൽ തള്ളി ; സിസിടിവി കുടുക്കി, പിഴയീടാക്കി

0
തൃക്കരിപ്പൂർ (കാസർഗോട്) : ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ...

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...