യൂറോപ്പിന്‍റെ പുതിയ നാവിഗേഷൻ സംവിധാനത്തിന് തുടക്കം ; സെലെസ്റ്റ് ഉപഗ്രഹ വിക്ഷേപണം വിജയകരം

For full experience, Download our mobile application:
Get it on Google Play

ഓക്ലാൻഡ്: റോക്കറ്റ് ലാബിന്റെ ഇലക്ട്രോൺ റോക്കറ്റ് 2026 മാർച്ച് 28 ന് ന്യൂസിലൻഡിൽ നിന്നുള്ള രണ്ട് സെലസ്റ്റ് നാവിഗേഷൻ ഉപഗ്രഹങ്ങളെ വിജയകരമായി വിക്ഷേപിച്ചു. യൂറോപ്പിന്‍റെ ലോ എർത്ത് ഓർബിറ്റ് (LEO) അടിസ്ഥാനമാക്കിയുള്ള അടുത്ത തലമുറ നാവിഗേഷൻ സംവിധാനത്തിന്റെ ആദ്യ ഡെമോൺസ്ട്രേഷൻ ദൗത്യം എന്ന നിലയിൽ ഈ വിക്ഷേപണം ശ്രദ്ധേയമാണ്. “ഡോട്ടർ ഓഫ് ദി സ്റ്റാർസ്” എന്ന പേരിലുള്ള ഈ ദൗത്യത്തിലൂടെ ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് ഏകദേശം 510 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സ്ഥാപിച്ചു. മൂന്ന് ഘട്ടങ്ങളുള്ള ഇലക്ട്രോൺ റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. ന്യൂസിലാൻഡിലെ മഹിയ പെനിൻസുലയയിൽ നിന്നാണ് രാത്രി 10:14-ന് (NZDT) റോക്കറ്റ് ഉയർന്നത്. വിക്ഷേപണത്തിന് 20 മിനിറ്റിനുശേഷം ആദ്യ ഉപഗ്രഹവും നാല് മിനിറ്റിന് ശേഷം രണ്ടാമത്തേതും വിജയകരമായി വേർപ്പെട്ടു. IOD-1, IOD-2 എന്നിങ്ങനെ അറിയപ്പെടുന്ന ഈ ഉപഗ്രഹങ്ങൾ ഏകദേശം 20 കിലോഗ്രാം, 30 കിലോഗ്രാം ഭാരമുള്ളവയാണ്.

യൂറോപ്യൻ നാവിഗേഷൻ സംവിധാനം ഗലീലിയോ നാവിഗേഷൻ സിസ്റ്റത്തിന്‍റെ ലോ ഓർബിറ്റ് ലെയർ പരീക്ഷിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം . നിലവിൽ ഗലീലിയോ ഉപഗ്രഹങ്ങൾ ഏകദേശം 23,200 കിലോമീറ്റർ ഉയരത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ സെലെസ്റ്റ് ഉപഗ്രഹങ്ങൾ വളരെ താഴ്ന്ന ഉയരത്തിൽ പ്രവർത്തിക്കുന്നതിനാൽ കൂടുതൽ ശക്തവും വിശ്വസനീയവുമായ സിഗ്നലുകൾ ഉപയോക്താക്കൾക്ക് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...