ഇവാൻജലിക്കൽ സഭ ജനറൽ കൺവെൻഷൻ : വർക്കേഴ്സ് കോൺഫ്രൻസ് നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ദൈവം ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ സത്യസന്ധതയോടും വിശ്വസ്തയോടുംകൂടി നിറവേറ്റി നന്മയിൽ ജീവിച്ചുവോ എന്നതാണ് പ്രധാനമെന്നും യേശുവിനെ അറിയുന്നതുമാത്രം പോരാ ജീവിതം അവനായി സമർപ്പിച്ചു മുമ്പോട്ടു പോകുമ്പോൾ ആണ് ക്രിസ്തീയ ജീവിതം ഫലദായകം ആകുന്നതെന്നും ഇവാൻജലിക്കൽ സഭ ജനറൽ കൺവെൻഷനോടനുബന്ധിച്ചുള്ള വർക്കേഴ്സ് കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തിയ ഡോ.പോൾസൺ പുലിക്കോട്ടിൽ പറഞ്ഞു. പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മാനുഷികമായതിൽ നിന്ന് ദൈവീകമായ കാഴ്ച്ചപ്പാടിലേക്ക് മാറി ചിന്തിക്കുമ്പോൾ ആണ് സഭ അനുഗൃഹീതമാകുന്നതെന്നും പൂർവിക പിതാക്കന്മാരുടെ ജീവിതം അതാണ് നമ്മെ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പ് ഡോ. ടി. സി ചെറിയാൻ, സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദിക ട്രസ്റ്റി റവ. പി.ടി മാത്യു, സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. മോൻസി വർഗീസ്, റവ. സജി മാത്യു, റവ. കെ. എസ് ജെയിംസ്, റവ. ഏ. ജെ ജോൺസൻ, റവ. ശമുവേൽ മാത്യു, റവ. വർഗീസ് മാത്യു, ജോൺസൻ ടി., സൂസൻ കുരുവിള എന്നിവർ പ്രസംഗിച്ചു. വൈകുന്നേരമുള്ള പൊതുയോഗത്തിൽ ഒഡീഷ കണ്ഡമാലിൽ കുഷ്ഠരോഗികളുടെയും അശരണരുടെയും ഇടയിൽ പ്രവർത്തിച്ചുവരവെ കൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കൾ ഫിലിപ്പിന്റെയും തിമോത്തിയുടെയും 25ാം രക്തസാക്ഷിത്വ വാർഷികം കൺവൻഷനിൽ സ്മരിക്കുകയും പ്രത്യേക സ്തോത്ര പ്രാർത്ഥന നടത്തുകയും ചെയ്തു. ബിഷപ്പ് ഡോ. ടി. സി. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. റവ.അനിൽ ടി. മാത്യു പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ചൊവ്വാഴ്ച രാവിലെ 7.30ന് ബൈബിൾ ക്ലാസ് . 9.30 ന് മധ്യസ്ഥ പ്രാർത്ഥന. രാവിലെ10നും ഉച്ചകഴിഞ്ഞ് 2 നും വൈദികരുടെയും സുവിശേഷകരുടെയും സേവിനിമാരുടെയും സംയുക്ത യോഗം. വൈകിട്ട് 6.30ന് പൊതുയോഗത്തിൽ ബ്രദർ വാലന്റൈൻ ഡേവിഡാർ പ്രസംഗിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...