കോട്ടയം: കേരളത്തിലെ പൊതുസമൂഹം ശ്രീരാമനൊപ്പമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ സമയത്ത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉണ്ടായ തിരക്കും പ്രാണപ്രതിഷ്ഠ കാണാനുള്ള ജനങ്ങളുടെ ഒത്തുചേരലുമെല്ലാം അതിന്റെ സൂചനകളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അയോധ്യ പ്രാണപ്രതിഷ്ഠാ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ സുരേന്ദ്രന്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. പ്രാണപ്രതിഷ്ഠാ ആഘോഷങ്ങളെ കേരളത്തിലെ മതന്യൂനപക്ഷങ്ങളാരും എതിര്‍ത്തില്ല. ക്രിസ്ത്യന്‍-മുസ്ലീം സമൂഹം അയോധ്യക്കെതിരായി ഒന്നും പറഞ്ഞില്ല. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ്, സിപിഎം മുന്നണികള്‍ ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെ രംഗത്തുവന്നു. ഹിന്ദുക്കള്‍ക്ക് സന്തോഷിക്കാനുള്ള ചെറിയ അവസരങ്ങളെ പോലും ഇല്ലാതാക്കുന്ന സമീപനമാണ് അവരുടേത്. എന്നാല്‍ ഇവരുടെ അയോധ്യാ വിരുദ്ധനിലപാടിനെ കേരളത്തിലെ പൊതു സമൂഹമാകെ തള്ളിക്കളഞ്ഞു.
ഇനിയെങ്കിലും ഇരുമുന്നണികളും ആത്മപരിശോധന നടത്താന്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് വാങ്ങി അധികാരസ്ഥാനങ്ങളിലെത്തിയവരാണ് ഹിന്ദുക്കളെ അവഹേളിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത്. ഹൈന്ദവ വിശ്വാസങ്ങളെ അവര്‍ അപമാനിക്കുന്നു. അയോധ്യ വിശ്വാസികളില്‍ വലിയ വികാരമാണ് സൃഷ്ടിച്ചിട്ടുള്ളത്. ശ്രീരാമനായി അവരെല്ലാം ഒന്നിച്ചു നില്‍ക്കുന്ന കാഴ്ചയാണു കാണാനായത്. കേരളത്തിന്റെ പൊതുമനസ്സ് ശ്രീരാമനൊപ്പമാണുള്ളതെന്ന് പ്രാണപ്രതിഷ്ഠാ ചടങ്ങിന് ലഭിച്ച പിന്തുണ വ്യക്തമാക്കുന്നു. എല്ലാ ക്ഷേത്രങ്ങളിലേക്കും വലിയതോതില്‍ ഭക്തജനപ്രവാഹമുണ്ടായി. അയോധ്യക്കെതിരായ എല്ലാ പ്രചാരണങ്ങളെയും വിശ്വാസികള്‍ തള്ളിക്കളഞ്ഞു. ഇനിയെങ്കിലും മുന്നണിനേതാക്കളുടെ കണ്ണുതുറക്കട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























