രമ്യയുടെ നിറത്തെപ്പോലും പരിഹസിക്കുന്നു ; വിളിച്ചോതുന്നത് സി.പി.എമ്മിന്റെ വര്‍ണവെറി – സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആലത്തൂർ എം.പി രമ്യ ഹരിദാസിന് പിന്തുണയുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയതിനെ തുടർന്ന് രമ്യയും വി.ടി ബൽറാമും ഉൾപ്പെടെയുള്ള നേതാക്കൾ വിവാദത്തിലായിരുന്നു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്.

രാഷ്ട്രീയ പ്രവർത്തകർ ഭക്ഷണം നൽകാനും മരുന്നുകൾ നൽകാനുമൊക്കെയായി ലോക്ക്ഡൗൺ സമയത്തും തെരുവിലുള്ളതു കൊണ്ടാണ് കോവിഡ് പ്രതിരോധത്തിൽ പിണറായി വിജയൻ പൂർണമായി പരാജയപ്പെട്ടിട്ടും കേരളം ശവപ്പറമ്പ് ആകാതെ പിടിച്ചു നിൽക്കുന്നതെന്ന് കുറിപ്പിൽ സുധാകരൻ വിമർശിച്ചു. അത്തരത്തിൽ ജനസേവനത്തിനിറങ്ങുന്നവരോടുള്ള സാമാന്യ മര്യാദയുടെ പേരിലാകാം ഭക്ഷണം ഓർഡർ ചെയ്തപ്പോൾ അവിടെ ഇരിക്കാൻ ഹോട്ടലുടമ അവസരം കൊടുത്തിട്ടുണ്ടാകുക.

രമ്യയുടെ സ്വകാര്യതയിൽ അതിക്രമിച്ചു കേറിയതിനു ശേഷം സോഷ്യൽമീഡിയ വഴി സി.പി.എം വക വ്യക്തിഹത്യയും തുടങ്ങിയിരിക്കുന്നു. അവരുടെ നിറത്തെ പോലും പരിഹസിക്കുന്നത് സി.പി.എമ്മിന്റെ രക്തത്തിലുള്ള വർണ്ണവെറി വിളിച്ചോതുന്നുണ്ട്. നിങ്ങളുടെ കോട്ട തകർത്ത രമ്യ ഹരിദാസിനെ നിങ്ങൾ രാഷ്ട്രീയമായി നേരിടൂ. വ്യക്തിഹത്യയും വ്യക്തിപൂജയും അല്ല രാഷ്ട്രീയ പ്രവർത്തനം എന്ന് ഇനിയെങ്കിലും തിരിച്ചറിയൂ – സുധാകരൻ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിലും മഴ കനക്കുന്നു ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ അതിതീവ്ര മഴ

0
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനക്കുന്നു. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും...

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...