എറണാകുളം ഇലഞ്ഞിയില്‍ കള്ളനോട്ട് നിര്‍മാണ കേന്ദ്രം കണ്ടെത്തി ; ആറു പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം ഇലഞ്ഞിയില്‍ കള്ളനോട്ട് നിര്‍മാണ കേന്ദ്രം കണ്ടെത്തി. പോലിസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ആറു പേര്‍ പിടിയില്‍. പോലീസ് പരിശോധന തുടരുകയാണ്. പ്രദേശത്ത് വാടകയ്‌ക്കെടുത്ത വീട്ടിലാണ് കള്ളനോട്ട് നിര്‍മ്മാണം നടത്തിയിരുന്നത്. റെയ്ഡില്‍ കള്ളനോട്ട് നിര്‍മ്മിക്കുന്നതിനായി ഉപയോഗിച്ചിരുന്ന മെഷീനുകളും ലക്ഷകണക്കിന് രൂപയുടെ കള്ളനോട്ടുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് അറിയുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് പോലിസും മറ്റു വിവിധ വകുപ്പുകളും ചേര്‍ന്ന് ഇവിടെ പരിശോധന തുടങ്ങിയത്. പിടിയിലായവര്‍ക്ക് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ബന്ധങ്ങളുള്ളതായി പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ ജില്ലകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിറവം ടൗണില്‍ പച്ചക്കറിക്കടക്കാരന് ലഭിച്ച 500 രൂപയുടെ നോട്ടുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനുണ്ടായ സംശയത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. കെട്ടിട നിര്‍മ്മാണത്തിനെന്ന വ്യാജേനയാണ് സംഘം വീട് വാടകയ്‌ക്കെടുത്തിരുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്. ഒറ്റപ്പെട്ട പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...