കനകപ്പലം വെച്ചൂച്ചിറ റോഡിലെ കുളമാംകുഴി കലുങ്ക് അപകടത്തിലായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: കനകപ്പലം വെച്ചൂച്ചിറ റോഡിലെ കുളമാംകുഴി കലുങ്ക് അപകടത്തിലായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍. റോഡിന്‍റെ വശം ചേര്‍ന്ന് ടാറിംങ് പൊട്ടി കുഴിയും രൂപപെട്ടു. കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ച് വന്നു കലുങ്കിന്റെ അടിയിലെ മണ്ണ് ഒഴുകി പോയതു മൂലം കുറെ ഭാഗത്തെ ടാറിങ് ഇടിഞ്ഞു താണിട്ടുമുണ്ട്. രാത്രിയിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് അടയാളം വെച്ചതാണ് നിലവിലെ പുരോഗതി. കിഫ്ബി പദ്ധതിയിൽ ഏറ്റെടുത്ത റോഡാണിത്. പദ്ധതിയുടെ ഭാഗമായി കലുങ്ക് നവീകരിച്ചിരുന്നതായി സമീപവാസികൾ പറയുന്നു. ഇതിനാണ് നാശം നേരിട്ടത്. തോട്ടിലൂടെ എത്തുന്ന വെള്ളത്തിന്‍റെ ശക്തിയില്‍ വശത്തെ മണ്ണ് തുടരെ ഒലിച്ചു പോകുകയാണ്. കോട്ടയം-പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് കനകപ്പലം-വെച്ചൂച്ചിറ.

രണ്ട് ജില്ലകളുടെയും അതിർത്തിയിലാണ് കലുങ്ക്. ഏതാനും ആഴ്‌ചകളായി കലുങ്കിന്റെ ഭാഗത്തെ ടാറിങ് ചെറിയ തോതില്‍ ഇടിഞ്ഞുതാണ നിലയിലായിരുന്നു. കഴിഞ്ഞ മാസം അടുപ്പിച്ചു പെയ്ത കനത്ത മഴയിൽ വെള്ളം കുത്തിയൊഴുകി
ടാറിങ് ഭാഗത്തെ മണ്ണിൽ കുഴി രൂപപ്പെടുകയായിരുന്നു. വാഹന തിരക്കേറിയ റോഡു കൂടിയാണിത്. കൂടാതെ സമീപം ടാറിങ്, കോൺക്രീറ്റ് മിക്സിങ് യൂണിറ്റുകൾ പ്രവർത്തിക്കുന്നതിനാൽ അനേകം ടോറസ് ടിപ്പര്‍ ലോറികൾ ഇതുവഴിയാണ് ലോഡുമായി പോകുന്നത്. ഏതു നിമിഷവും അപകടം ഉണ്ടാകുന്ന നിലയിലാണ്. സ്ഥലം അധികൃതര്‍ ശ്രദ്ധിക്കണമെന്ന ആവശ്യം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...