റാന്നിയിൽ സ്വകാര്യ വാഹനങ്ങൾ സ്റ്റാൻ്റ് കയ്യടക്കിയതോടെ ബസ്സുകൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി : സ്വകാര്യ വാഹനങ്ങൾ സ്റ്റാൻ്റ് കയ്യടക്കിയതോടെ ബസ്സുകൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ല. സ്റ്റാന്റിലേക്ക് ബസ്സുകൾ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാണ്. സ്റ്റാൻ്റിൽ സ്ഥലമില്ലാത്തതിനാൽ റോഡിലിട്ട് ബസ്സുകൾ തിരിക്കേണ്ടതായും വരുന്നു. ഇത് ടൗണിൽ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. സംസ്ഥാന പാതയുടെ നിർമാണത്തിനു ശേഷം റോഡിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ അനധികൃത പാർക്കിംങ്ങ് നടക്കുന്നതിനാൽ ബസുകൾ സ്റ്റാൻ്റിന് പുറത്ത് നിർത്തുന്നത് കാരണം ടൗണിൽ ഗതാഗത തടസ്സം പതിവാണ്. ഇതിന് പുറമേയാണ് അനധിക്യത പാർക്കിങ് മൂലം ഉണ്ടാകുന്ന കുരുക്കും. റാന്നി താലൂക്കാശുപത്രിയിലേക്കുള്ള വഴി അടച്ച് വാഹനങ്ങൾ ചില സമയങ്ങളിൽ പാർക്ക് ചെയ്യുന്നതായും പരാതിയുണ്ട്. വലിയതുക മുടക്കി പഞ്ചായത്തിൽ നിന്നും ലേലം ചെയ്ത മുറികളിൽ മെഡിക്കൽ ഷോപ്പ് അടക്കം സ്ഥാപനങ്ങളാണുള്ളത്.

വാഹനങ്ങൾ കടയുടെ മുമ്പിൽ പാർക്ക് ചെയ്യുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ കയറാതെ തിരിച്ചു പോകുന്നതായും വ്യാപാരികൾ പറയുന്നു. പെരുമ്പുഴ സ്റ്റാൻ്റിനു സമീപം പഞ്ചായത്ത് വക പാർക്കിങ് സ്ഥലം ഉണ്ടായിട്ടും ഈ സൗകര്യം ഉപയോഗിക്കാതെയാണ് വാഹന ഉടമകൾ ബസ്സ്റ്റാൻ്റിൽ പാർക്ക് ചെയ്യുന്നത്. ജില്ലയുടെ പല ഭാഗത്തു നിന്ന് കൺസ്ട്രക്ഷൻ ജോലികൾക്കായി വിവിധ ക്രഷർ യുണിറ്റുകളിൽ നിന്ന് പാറ ഉല്‌പന്നങ്ങളുമായി എത്തുന്ന വാഹനങ്ങളും ടൗണിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ട്. റാന്നിയിലെ ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്താൻ പഞ്ചായത്തും പോലീസും അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതോടോപ്പം സ്റ്റാന്റിലെ അനധികൃത പാർക്കിങ് തടയാൻ പോലീസും പഞ്ചായത്ത് അധികാരികളും നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നതിന് പിന്നാലെയാണ് സ്റ്റാൻ്റ് നിരീക്ഷിക്കാൻ പഞ്ചായത്ത് പ്രസിഡൻ്റും മെമ്പറും എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...