അളിയനെ വകവരുത്തി മുങ്ങിയത് 21 വര്‍ഷം മുന്‍പ് ; ഒടുവില്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊലപാതകം നടത്തിയ ശേഷം നാടുവിട്ട പ്രതിയെ 21 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്ത് കേരള പോലീസ്. 21 വർഷങ്ങൾക്കു മുൻപ് കൊക്കോതമംഗലം കുറിഞ്ഞിലംകോട് സ്വദേശിയായ മോഹനനെ കുത്തിക്കൊലപ്പെടുത്തിയശേഷം ഒളിവിൽപ്പോയ അരുവിക്കര വില്ലേജിൽ കൊക്കോതമംഗലം കുറിഞ്ഞിലംകോട് അരുവിയോട് റോഡരികത്തുവീട്ടിൽ ഫ്രാൻസിസ് മകൻ സുൽഫിക്കർ (46) ആണ് ആര്യനാട് പോലീസിന്റെ പിടിയിലായത്.

കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. സഹോദരിയുടെ ഭർത്താവിനെയാണ് സുൽഫിക്കർ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയശേഷം കോടതി നടപടികൾ നേരിടാതെ പ്രതി എറണാകുളം, കൊല്ലം, കൊട്ടാരക്കര എന്നീ സ്ഥലങ്ങളിൽ പല പേരുകളിൽ ഒളിവിൽ താമസിച്ചുവരവേ കൊട്ടാരക്കര വടകോട് എന്നസ്ഥലത്തുനിന്ന് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആര്യനാട് എസ്.എച്ച്.ഒ ജോസ്, സി.പി.ഒ മാരായ മനോജ്, സജി, അഖിൽ, അച്യുത് ശങ്കർ എന്നിവർ ചേർന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...