പറവൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ടിങ്കറിംഗ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പറവൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ടിങ്കറിംഗ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു. 10 ലക്ഷം രൂപ ചെലവിട്ട് സജ്ജമാക്കിയ ലാബ് എച്ച്‌.സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അപ്പര്‍ പ്രൈമറി തലം മുതല്‍ കുട്ടികളില്‍ ഗവേഷണ അഭിരുചി വളര്‍ത്തുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന നൂതന സംവിധാനമാണിത്. നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്താനും പ്രശ്നപരിഹാരമികവ്, സര്‍ഗ്ഗാത്മകത, നേതൃപാടവം, ക്രിയാത്മക ചിന്ത എന്നിവ വളര്‍ത്താനും ഈ സംവിധാനം സഹായകമാകും. കോഡിംഗ്, ത്രീഡി പ്രിന്‍റിംഗ്, സെന്‍സര്‍ ടെക്‌നോളജി, റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഇലക്‌ട്രോണിക്‌സ് തുടങ്ങിയവ ടിങ്കറിംഗ് ലാബിലുടെ കുട്ടികള്‍ക്ക് അടുത്തറിയാനാകും. ശാസ്ത്രത്തെ അനുഭവത്തിലൂടെയും പരീക്ഷണത്തിലൂടെയും മനസ്സിലാക്കാന്‍ സാധിക്കും വിധമാണ് ലാബിന്‍റെ രൂപകല്‍പന.

വിദഗ്ധരുടെ സഹായത്തോടെ വിദ്യാര്‍ഥികളുടെ നൂതനാശയങ്ങളെ ഫലപ്രാപ്തിയിലെത്തിക്കാനും ഈ സംവിധാനം സഹായമാകും. സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എസ്.എസ്.കെ ജില്ലാ പ്രോജക്‌ട് കോ – ഓര്‍ഡിനേറ്റര്‍ ഡി.കെ രജനീഷ് പദ്ധതി വിശദീകരിച്ചു. എസ്.എം.സി ചെയര്‍മാന്‍ എസ്.രാജേഷ് അധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.ആര്‍ ഷൈല, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത സതീശന്‍, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.എ സിന്ധു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.സുമ, ഹെഡ്മാസ്റ്റര്‍ വി.എസ് സന്നു തുടങ്ങിയവര്‍ സന്നിഹിതരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...