പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനം ഉറുപ്പുവരുത്തുവാൻ ഓരോരുത്തരും മുന്നിട്ടിറങ്ങണം : റൈറ്റ് റവ. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനം ഉറുപ്പുവരുത്തുക എന്നത് ഓരോ വ്യക്തികളുടെയും ഉത്തരവാദിത്വം ആണെന്ന് മനസിലാക്കി എല്ലാവരും അതിനായി മുന്നിട്ടിറങ്ങണമെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭ കോട്ടയം – കൊച്ചി ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ പറഞ്ഞു. മലങ്കര മാർത്തോമ്മാ സുറിയാനി സഭ കോട്ടയം – കൊച്ചി ഭദ്രാസനത്തിന്റെ മുപ്പതാമത് കൺവൻഷനോടനുബന്ധിച്ച് സഭയുടെ സാമൂഹ്യ സേവന സന്നദ്ധ സംഘടനയായ മാർത്തോമ്മാ വികസന സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണ്, വായു, ജലം, തണ്ണീർത്തടങ്ങൾ എന്നിവ പൂർണമായും സംരക്ഷിക്കപ്പെട്ടാൽ മാത്രമേ അടുത്ത തലമുറകൾക്ക് ഈ ഭൂമിയിൽ ജീവിക്കുവാൻ സാധിക്കൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വികസന സംഘം ഭദ്രാസന വൈസ് പ്രസിഡന്റ് റവ സജീവ് തോമസ് അധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സഭ ഇക്കോളജിക്കൽ കമ്മീഷൻ കൺവീനർ റവ.ഡോ. വി എം മാത്യു മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം – കൊച്ചി ഭദ്രാസന വികാരി ജനറൽ വെരി.റവ.ഡോ.സാംസൺ ജേക്കബ്, ഭദ്രാസന സെക്രട്ടറി റവ. അലക്സ് ഏബ്രഹാം, വികസന സംഘം ഭദ്രാസന സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറർ കോര കുര്യൻ, മാനേജിംഗ് കമ്മിറ്റി വികസന സന്ദേശം ചീഫ് എഡിറ്റർ ജോസി കുര്യൻ, മാനേജിംഗ് കമ്മിറ്റി അംഗം എം എസ് റോയി, പി കെ തോമസ്, രാജു ഏബ്രഹാം വെണ്ണിക്കുളം, റവ. ജോർജ്ജ് എം കുരുവിള, റവ.സജു ശാമുവേൽ സി, റവ.സ്റ്റാൻലി തോമസ്, ബിജു നൈനാൻ മരുതുക്കുന്നേൽ, രാജു തോട്ടുങ്കൽ, മാത്യൂസ് പൊയ്കയിൽ, അന്നമ്മ മാത്യു, അജേഷ് ഏബ്രഹാം, വി സി തോമസ് എന്നിവർ പ്രസംഗിച്ചു.

ഭദ്രാസന വികസന സംഘം പ്രസിദ്ധീകരണമായ പാഥേയം മാസികയുടെ പ്രകാശനം തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ നിർവഹിച്ചു. ഭദ്രാസന വികാരി ജനറൽ വെരി.റവ.ഡോ.സാംസൺ ജേക്കബ് ആദ്യ കോപ്പി ഏറ്റുവാങ്ങി. എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട വികസന സംഘം ഭദ്രാസന കമ്മിറ്റി അംഗം അന്നമ്മ മാത്യുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലസംഭരണികളിൽ 25 ശതമാനം വെള്ളം കുറവ് ; വൈദ്യുതോത്പാദനം പ്രതിസന്ധിയിൽ

0
ഇടുക്കി : ചൂട്‌ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ബോർഡിന്റെ സംഭരണികളിലെ ജലനിരപ്പ്‌...

വന്ദേമാതരം പൂർണമായി ആലപിച്ചതിൽ ജമ്മു കശ്മീരിൽ കോൺഗ്രസും ഒമർ അബ്ദുള്ളയും തമ്മിൽ തർക്കം തുടരുന്നു

0
ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ കോൺഗ്രസും...

പിണറായിയെ പിന്തുണച്ച് പ്രസ്താവന വേണ്ട ; ഇ.ഡി നീക്കത്തിൽ പ്രതിപക്ഷ നേതാവിനെ ന്യായീകരിക്കാൻ സിപിഐ...

0
തിരുവനന്തപുരം: ഇ.ഡിയുടെ പുതിയ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാൻ...

സമൂഹമാധ്യമ ഇൻഫ്ലുവൻസറെ ബിഹാറിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; അന്വേഷണം

0
ന്യൂഡൽഹി: സമൂഹമാധ്യമ റീലുകൾ വൈറലാക്കാമെന്നും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിച്ചു നൽകാമെന്നും വാഗ്ദാനം...