ചൊവ്വന്നൂരില്‍ ഇത്തവണ കോണ്‍ഗ്രസ് അം​ഗങ്ങൾ എസ്ഡിപിഐക്ക് വോട്ടു ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ മാറ്റി വെച്ച സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ അംഗത്തിന് കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ. വികസന സ്ഥിരം സമിതിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ അംഗം ഷഹീദിനു നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ട് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഒരു കോണ്‍ഗ്രസ് അംഗം വിട്ടുനിന്നു. ഏഴാം വാര്‍ഡ് അംഗം ഐശ്വര്യയാണ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. വോട്ടെടുപ്പില്‍ ഷഹീദിനു ആറ് അംഗങ്ങളുടെ പിന്തുണ ലഭിച്ചു. രണ്ട് എസ്ഡിപിഐ അംഗങ്ങളും നാല് കോണ്‍ഗ്രസ് അംഗങ്ങളും ഷഹീദിന് വോട്ട് ചെയ്തു. പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഞ്ച് അംഗങ്ങളുള്ള കോണ്‍ഗ്രസ് രണ്ട് അംഗങ്ങളുള്ള എസ്ഡിപിഐയുടെ പിന്തുണയോടെയാണ് അധികാരം പിടിച്ചെടുത്തത്.

എസ്ഡിപിഐ പിന്തുണ വിവാദമായതോടെ ഇരുവരോടും സ്ഥാനങ്ങള്‍ രാജിവെക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ട് അത്യശാസനം നല്‍കിയിരുന്നു. അന്ത്യശാസനം നല്‍കിയവര്‍ക്ക് പുല്ലുവില കല്‍പ്പിച്ച് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയാലും അകത്താക്കിയാലും അധികാരം നിലനിര്‍ത്താനും ഭരണത്തില്‍ തുടരാനുമാണ് ചൊവ്വന്നൂരില്‍ കോണ്‍ഗ്രസ് തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...