മൂവാറ്റുപുഴ ഇരട്ടക്കൊലപാതകം ; പ്രതിയുമായി തെളിവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : മൂവാറ്റുപുഴ ഇരട്ടക്കൊലപാതകത്തിൽ പ്രതി ഒഡീഷ സ്വദേശി ഗോപാൽ മാലികിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി കൃത്യം നടത്താൻ ഉപയോഗിച്ച ആയുധം കൊലപാതകം നടത്തിയ തടിമില്ലിലെ കോമ്പൗണ്ടിൽ നിന്ന് കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം രക്ഷപെടാൻ പ്രതി തിരഞ്ഞെടുത്ത സഞ്ചാര പാതയും വരും ദിവസങ്ങളിൽ അന്വേഷണ വിധേയമാക്കും. ഇരട്ടക്കൊലപാതകത്തിന് ശേഷം നാടുവിട്ട പ്രതിയെ കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ പോലീസ് ഒഡീഷയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്നാണ് പ്രതി ഗോപാൽ മാലിക്കിനെ അടൂപ്പറമ്പിലെ തടിമില്ലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊല നടത്തിയത് എങ്ങനെയെന്ന് പ്രതി പോലീസിനോട് വിശദീകരിച്ചു. കൊലയ്ക്ക് ഉപയോഗിച്ച വാക്കത്തി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ തടി മില്ലിലെ കോമ്പൗണ്ടിൽ നിന്നുതന്നെ കണ്ടെടുത്തു. ഫോറൻസിക് വിദഗ്ധരുടെ സംഘം സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തി. ആയുധത്തിൽ നിന്നും രക്തക്കറ ഉൾപ്പെടെയുള്ളവ കണ്ടെടുത്തിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രോളിങ് നിരോധനം അവസാനിച്ചെങ്കിലും ബോട്ടുകൾ കടലിൽ ഇറങ്ങിയില്ല

0
കൊല്ലം : ട്രോളിങ് നിരോധനം അവസാനിച്ചെങ്കിലും കൊല്ലത്ത് ബോട്ടുകൾ കടലിൽ ഇറങ്ങിയില്ല....

ഈ വർഷം രണ്ടാം തവണ! രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രം

0
ന്യൂഡൽഹി: ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് ആശ്വാസ വാർത്ത. രാജ്യത്ത് 19...

പമ്പാനദി കവിഞ്ഞൊഴുകുന്നു : റാന്നി മാമുക്കിലും ഇട്ടിയപ്പാറയിലും ചെത്തോങ്കരയിലും വെള്ളം കയറി – ഗതാഗതം...

0
റാന്നി: അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ വലഞ്ഞ് ജനങ്ങള്‍. ഒരു ദിവസം നീണ്ടു നിന്ന...

പ്രളയഭീതിയില്‍ പത്തനംതിട്ട ജില്ല : എല്ലാ നദികളും കരകവിഞ്ഞു, ആറന്മുളയിലും റാന്നിയിലും വെള്ളം കയറി

0
പത്തനംതിട്ട : കനത്ത മഴയില്‍ അച്ചന്‍കോവിലാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ തീരദേശവാസികള്‍ ഭീതിയില്‍....