ആദിവാസി യുവാവിന്റെ മരണത്തില്‍ പ്രതികള്‍ ഇല്ലെന്ന് പോലീസ്‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ ആരേയും പ്രതി ചേര്‍ക്കാന്‍ തെളിവ് കിട്ടിയിട്ടില്ല എന്ന് പോലീസ് അറിയിച്ചതായി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍. കൂടുതല്‍ അന്വേഷണം നടക്കുകയാണ്. മോഷണക്കുറ്റം ആരോപിച്ച്‌ ആളുകള്‍ ചോദ്യം ചെയ്തെന്ന് പറയുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഒരു ഭാഗത്ത് സിസിടിവി ക്യാമറകള്‍ ഇല്ലെന്നും പോലീസ് അറിയിച്ചതായി കമ്മീഷന്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദര്‍ശന്‍ ആണ് ഇന്നലെ മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുടുംബം ഉന്നയിച്ച പരാതികള്‍ അടക്കം അന്വേഷിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന ആണ് നടക്കുന്നതെന്നും മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയതായിരുന്നു വിശ്വനാഥന്‍. മൊബൈല്‍ ഫോണും പണവും കാണാതായെന്ന് ആരോപിച്ച്‌ കൂട്ടിരിപ്പുകാരില്‍ ചിലരാണ് വിശ്വനാഥനെ കൂട്ടംചേര്‍ന്ന് ചോദ്യം ചെയ്തത്. അപമാന ഭാരത്താല്‍ ഓടിപ്പോയ വിശ്വനാഥന്‍ പിന്നീട് തൂങ്ങി മരിക്കുകയായിരുന്നു. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പറമ്പില്‍ നിന്ന് കിട്ടിയ വിശ്വനാഥന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ആകെ ഉണ്ടായിരുന്നത് കുറച്ച്‌ ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും മാത്രമായിരുന്നു. ഷര്‍ട്ട് ഇല്ലാത്തതിനാല്‍ കൊന്നു കെട്ടിത്തൂക്കി എന്ന പരാതി ബന്ധുക്കള്‍ ആദ്യഘട്ടത്തില്‍ ഉന്നയിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് : തിരുവല്ലയിലും പന്തളത്തും വിദ്യാര്‍ഥികള്‍ക്ക് പ്രശ്നോത്തരി സംഘടിപ്പിച്ചു

0
തിരുവല്ല : ഭാരത് സെന്‍സസിന്റെ ഭാഗമായി തിരുവല്ല നഗരസഭാ പരിധിയിലെ ഹൈസ്‌കൂള്‍/...

കൊല്ലത്ത് തോട്ടിൽ ഒഴുകിയെത്തി പ്ലാസ്റ്റിക് ടിൻ ; തുറന്നപ്പോൾ നിറയെ വെള്ളി ആഭരണങ്ങൾ!

0
കൊല്ലം : പതിവുപോലെ തോട് വൃത്തിയാക്കുന്നതിനിടെ കിട്ടിയ പ്ലാസ്റ്റിക് ടിൻ തുറന്നു...

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് വൻ ദുരന്തം; നാല് പേർ മരണപ്പെട്ടു

0
മുബൈ: പണിതുകൊണ്ടിരിക്കുന്ന ഹനുമാന്‍ ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന് നാലുപേര്‍ക്ക് ദാരുണാന്ത്യം നിരവധി...

പയ്യന്നൂരിൽ പതിനാറുകാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

0
പയ്യന്നൂർ : വെള്ളൂരിൽ പതിനാറു വയസ്സുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....