ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്ത്. വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടി വാങ്ങി എന്ന് കാണിച്ച് മൂന്നേകാൽ ലക്ഷം രൂപയുടെ ബില്ലാണ് സംസ്ഥാന കമ്മിറ്റിക്ക് നൽകിയിരുന്നത്. എന്നാൽ ഈ ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്ന ജിഎസ്ടി നമ്പർ പരിശോധിച്ചപ്പോൾ അത് കൊടിതോരണങ്ങൾ വിൽക്കുന്ന കടയുടേതല്ലെന്നും, ഒരു പലചരക്കുകടയുടെ ജിഎസ്ടി നമ്പറാണെന്നും കണ്ടെത്തുകയായിരുന്നു. കേന്ദ്ര നേതൃത്വം നൽകിയ കൊടികൾക്ക് പുറമെ ഇവിടെയും കൊടി വാങ്ങി എന്ന് വ്യാജ കണക്കുണ്ടാക്കി ഏകദേശം ഒന്നര കോടി രൂപ വകമാറ്റി തട്ടിപ്പ് നടത്തി എന്നായിരുന്നു ഉയർന്ന പരാതി.

ബിജെപി ട്രഷറർ തന്നെയാണ് ഈ പരാതി കേന്ദ്ര നേതൃത്വത്തിന് നൽകിയത്. തുടന്ന് കേന്ദ്ര ഓഡിറ്റ് സംഘം നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. കൊടിതോരണങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന അഞ്ജന രഞ്ജിത്തിനെതിരെ നേരത്തെ പാർട്ടി നടപടിയെടുക്കുകയും തൽസ്ഥാനത്തുനിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു. തട്ടിപ്പ് നടന്നിട്ടില്ലെന്നും എടുത്ത നടപടികൾ പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ നേരത്തെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചിരുന്നു. എന്നാൽ ഈ വ്യാജ ബില്ലിന്റെ പകർപ്പ് പുറത്തുവന്നതോടെ തട്ടിപ്പ് കൂടുതൽ വ്യക്തമായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...

ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

0
മുംബൈ: ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച്...

നേപ്പാൾ മിന്നൽ പ്രളയം : ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ...

0
ചെന്നൈ : മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ...