എലിവേറ്റ് ബേസ് മോഡലിന്‍റെ വിലയ്ക്ക് ഒരു കിടിലൻ 7 സീറ്റർ എസ്‌യു

For full experience, Download our mobile application:
Get it on Google Play

ഇന്ന് ആദ്യമായി കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ പോലും സെഡാനുകളേയും ഹാച്ച്ബാക്കുകളേയും വിട്ട് എസ്‌യുവികളിലേക്ക് ചേക്കേറുന്ന കാലമാണിത്. സ്പോർട് യൂട്ടിലിറ്റി വാഹന നിര പൂർണമായും ആദ്യം ഭരിച്ചിരുന്നത് ഹ്യുണ്ടായി ആയിരുന്നുവെങ്കിൽ പിന്നീട് അത് ടാറ്റ മോട്ടോർസിന്റെ കൈകളിലായിരുന്നു. എന്നാൽ ഒടുവിൽ ഗ്രാൻഡ് വിറ്റാര, ജിംനി, ബ്രെസ, ഫ്രോങ്ക്‌സ് എന്നിങ്ങനെ കിടിലൻ മോഡലുകൾ അവതരിപ്പിച്ച് മാരുതി ഇതങ്ങ് തൂക്കി. നിലവിൽ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റയുടെ ഒന്നാം സ്ഥാനം പിടിച്ചടക്കാനുള്ള നീക്കത്തിലാണ് മാരുതി ഗ്രാൻഡ് വിറ്റാര. എന്നാൽ എതിരാളികളെ വെല്ലുവിളിച്ചുകൊണ്ട് ഹോണ്ട എലിവേറ്റിനെയും രംഗത്തിറക്കി അരങ്ങുവാഴാൻ തയാറെടുത്തപ്പോഴേക്കും സെഗ്മെന്റ് കൈയിലെടുക്കാനായി പുതിയൊരു മോഡൽ കൂടി ഇന്ത്യയിലെത്തിയിരിക്കുകയാണ്. ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ തങ്ങളുടെ തുറുപ്പുചീട്ടായ C3 എയർക്രോസിനെയാണ് വിപണിയിലേക്ക് ഇറക്കിയിരിക്കുന്നത്.

നേരത്തെ തന്നെ പരിചയപ്പെടുത്തിയ സിട്രൺ C3 എയർക്രോസിന്റെ പ്രാരംഭ വില പ്രഖ്യാപിച്ച് ഞെട്ടിച്ച കമ്പനി ഇപ്പോഴിതാ പുത്തൻ എസ്‌യുവിയുടെ എല്ലാ വേരിയന്റുകളുടേയും വില പ്രഖ്യാപനവും നടത്തിയിരിക്കുകയാണിപ്പോൾ. വരാനിരിക്കുന്ന ഉത്സവ സീസൺ തൂക്കാനുള്ള ആക്രണമാത്മകമായ വില നിർണയമാണ് വാഹനത്തിന് നിശ്ചയിച്ചിരിക്കുന്നത്. 5, 5+2 സീറ്റിംഗ് കോൺഫിഗറേഷനുകളോടെ എത്തുന്ന സിട്രൺ C3 എയർക്രോസിന് 9.99 ലക്ഷം രൂപ മുതൽ 11.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. യൂ, പ്ലസ്, മാക്‌സ് എന്നിങ്ങനെ മൊത്തത്തിൽ മൂന്ന് വേരിയന്റുകളാണ് സിട്രൺ C3 എയർക്രോസിനുള്ളത്. ഇതിൽ എല്ലാ മോഡലുകളും സ്റ്റാൻഡേർഡായി 5 സീറ്റ് ഓപ്ഷൻ അവതരിപ്പിക്കുമ്പോൾ 7 സീറ്റ് കോൺഫിഗിറേഷൻ വേണ്ടവർക്ക് ടോപ്പ് എൻഡ് വേരിയന്റിലാവും ഇതിനുള്ള ഓപ്ഷൻ ലഭിക്കുക. 46 നഗരങ്ങളിലെ 51 ലാ മൈസൺ സിട്രൺ ഫിജിറ്റൽ ഷോറൂമുകളിലൂടെയാണ് നിർമാതാവ് മിഡ്-സൈസ് എസ്‌യുവി ഇപ്പോൾ വിൽക്കുന്നത്.

C3 എയർക്രോസ് 90 ശതമാനത്തിലധികം പ്രാദേശികവൽക്കരിക്കപ്പെട്ടതും ഇന്ത്യൻ ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പൂർണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്തതുമാണെന്നും കമ്പനി പറയുന്നു. നാല് സിംഗിൾ-ടോൺ, ആറ് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളാണ് സിട്രൺ C3 എയർക്രോസിനുള്ളത്. ഇതിൽ പോളാർ വൈറ്റ്, സ്റ്റീൽ ഗ്രേ, പ്ലാറ്റിനം ഗ്രേ, കോസ്മോ ബ്ലൂ എന്നിവയാണ് മോണോടോൺ ഷേഡുകൾ. പോളാർ വൈറ്റ് വിത്ത് പ്ലാറ്റിനം ഗ്രേ റൂഫ്, പോളാർ വൈറ്റ് വിത്ത് കോസ്മോ ബ്ലൂ റൂഫ്, സ്റ്റീൽ ഗ്രേ വിത്ത് പോളാർ വൈറ്റ് റൂഫ്, സ്റ്റീൽ ഗ്രേ വിത്ത് കോസ്മോ ബ്ലൂ റൂഫ്, പ്ലാറ്റിനം ഗ്രേ വിത്ത് പോളാർ വൈറ്റ് റൂഫ്, കോസ്മോ ബ്ലൂ വിത്ത് പോളാർ വൈറ്റ് റൂഫ് എന്നിവയാണ് എസ്‌യുവിയിലെ ഡ്യുവൽ-ടോൺ ഓപ്ഷനുകൾ. ഡ്യുവൽ-ടോണും വൈബ് പായ്ക്കും പ്ലസ്, മാക്സ് വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂവെന്നതും പ്രത്യേകം ഓർമിക്കണം.

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ തുടങ്ങിയ സവിശേഷതകളോടെയാണ് സിട്രോൺ C3 എയർക്രോസിന്റെ ഇന്റീരിയർ വരുന്നത്. മൂന്നാമത്തെ വരിയിൽ മടക്കിവെക്കാനും നീക്കം ചെയ്യാനും കഴിയുന്ന രണ്ട് വ്യക്തിഗത സീറ്റുകൾ ഉണ്ട്. മൂന്നാം നിര സീറ്റുകൾ നീക്കം ചെയ്യാൻ വെറും 20 സെക്കൻഡ് മതിയെന്നാണ് കമ്പനിയുടെ അവകാശവാദം. അങ്ങനെ പ്രായോഗികമായ 7 സീറ്റർ മിഡ്-സൈസ് എസ്‌യുവിയായി മാറാനും സിട്രൺ C3 എയർക്രോസിനാവും. C3 കോംപാക്ട് ഹാച്ച്ബാക്കിന്റെ അതേ CMP പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനത്തിന്റെ നിർമാണവും പൂർത്തിയാക്കിയിരിക്കുന്നത്. 1.2 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. ഇത് 110 bhp കരുത്തിൽ 190 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...