എ​സ്ബി​ഐ ജീ​വ​ന​ക്കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേഷം മൃ​ത​ദേ​ഹം ക​ത്തി​ച്ചു ; മു​ന്‍ കാ​മു​ക​ന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഹൈ​ദ​രാ​ബാ​ദ്: എ​സ്ബി​ഐ ജീ​വ​ന​ക്കാ​രി​യെ മു​ന്‍ കാ​മു​ക​ന്‍ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം ക​ത്തി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ന​ന്ത്പു​ര്‍ ജി​ല്ല​യി​ലാ​ണു സം​ഭ​വം. യു​വ​തി മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധം ആ​രം​ഭി​ച്ച​താ​ണു കൊ​ല​പാ​ത​ക​ത്തി​നു പ്രേ​ര​ണ​മാ​യ​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

സ്നേ​ഹ​ല​ത എ​ന്ന 19-കാ​രി​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​യാ​യ ഗൂ​ട്ടി രാ​ജേ​ഷു​മാ​യി പെ​ണ്‍​കു​ട്ടി​ക്കു ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഇ​യാ​ള്‍ ക​ല്‍​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു. ബാ​ങ്കി​ല്‍ ജോ​ലി കി​ട്ടി​യ​തോ​ടെ പെ​ണ്‍​കു​ട്ടി രാ​ജേ​ഷു​മാ​യി അ​ക​ന്നു. പ​ഴ​യ സ​ഹ​പാ​ഠി​യാ​യ പ്ര​വീ​ണു​മാ​യി പ്ര​ണ​യ​ബ​ന്ധം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണു സ്നേ​ഹ​ല​ത​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ രാ​ജേ​ഷ് പ​ദ്ധ​തി​യി​ടു​ന്ന​ത്. ചൊ​വ്വാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തി​നാ​യി പെ​ണ്‍​കു​ട്ടി​യെ വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തു​കൊ​ണ്ടു​പോ​യി ക​ഴു​ത്തു​ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ങ്ക് രേ​ഖ​ക​ളും മൃ​ത​ദേ​ഹ​വും ക​ത്തി​ച്ചു. ഇ​വ​ര്‍ ത​മ്മി​ല്‍ ലൈം​ഗി​ക​ബ​ന്ധ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യി​ലേ​ക്ക് പോ​ലീ​സ് എ​ത്തി​ച്ചേ​രു​ന്ന​ത്. പെ​ണ്‍​കു​ട്ടി ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ത്തു​നി​ന്നും 25 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ സം​ശ​യം പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ്    രാ​ജേ​ഷി​നെ ചോ​ദ്യം ചെ​യ്തു. തെ​ളി​വു​ക​ള്‍ നി​ര​ത്തി​യു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ഇ​രു​വ​രും ത​മ്മി​ല്‍ 1618 ത​വ​ണ ഫോ​ണി​ല്‍ സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....