ബി.ജെ.പിക്ക് തിരിച്ചടി ; മുന്‍ മന്ത്രി ദീപക് ജോഷി കോണ്‍ഗ്രസില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ദീപക് ജോഷി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശനിയാഴ്ചയാണ് ദീപക് ജോഷി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനാണ് ദീപക് ജോഷി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്തായിരുന്നു ദീപക് ജോഷിയുടെ പാര്‍ട്ടി പ്രവേശനം.

ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്റെ പിതാവ് കൈലാശ് ജോഷിയുടെ പാരമ്പര്യത്തെ നിഷേധിക്കുകയാണെന്ന് മൂന്ന് തവണ എം.എല്‍.എയായ ദീപക് ജോഷി പറഞ്ഞു. 60കാരനായ ദീപക് ജോഷി 2003ല്‍ ദേവാസ് ജില്ലയിലെ ബാഗ്ലിയില്‍ നിന്നാണ് ആദ്യം നിയമസഭയിലേക്ക് മത്സരിച്ചത്, പിന്നീട് അതേ പ്രദേശത്തെ ഹത്പിപ്ലയ സീറ്റില്‍ നിന്ന് രണ്ട് തവണ വിജയിച്ചു. ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ മന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്. 2013 വരെ മന്ത്രിയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി സമരം ശക്തമായതോടെ ഡൽഹിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ വിന്യസിച്ചു

0
ന്യൂഡൽഹി : സിജെപി സമരം ശക്തമായതോടെ ഡൽഹിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ...

ചരിത്ര മുന്നേറ്റവുമായി യുഎഇ പാസ്സ്‌പോർട്ട്

0
ദുബായ് : ലോക യാത്രകളിൽ യുഎഇയുടെ പാസ്‌പോർട്ടിന് കൂടുതൽ കരുത്ത്. ആഗോളതലത്തിൽ...

ബി. ഗോപാലകൃഷ്ണന് രഞ്ജിനി ഹരിദാസിന്റെ വെല്ലുവിളി

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ നൽകിയതിന്റെ പിന്നാലെ ബിജെപി...

ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

0
ഡൽഹി : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന്...