വേദിയിലെത്താന്‍ സാധിച്ചില്ല, മാനസികവെല്ലുവിളി നേരിടുന്ന സുഭാഷിന് അരികിലെത്തി മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാനസികവെല്ലുവിളി നേരിടുന്ന അന്‍പത്തിയാറുകാരനെ കാണാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വേദിയില്‍ നിന്ന് ഇറങ്ങി അരികിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക്തല അദാലത്തിലായിരുന്നു ആരുടേയും കണ്ണുകള്‍ ഈറനണിയിക്കുന്ന ഈ കാഴ്ച. ഏഴംകുളം സ്വദേശിയായ സുഭാഷ് 100 ശതമാനം അന്ധനും 75 ശതമാനം മാനസിക വെല്ലുവിളി നേരിടുന്നയാളുമാണ്. അച്ഛന്റെ മരണശേഷം പെന്‍ഷന്‍ തുക അമ്മയ്ക്ക് ലഭിച്ചിരുന്നു. അമ്മയുടെ മരണശേഷം ഈ തുക സുഭാഷിന് ലഭിച്ചുകൊണ്ടിരുന്നു.

അച്ഛന്റെ ഈ പെന്‍ഷന്‍ തുകയ്ക്കൊപ്പം വികലാംഗ പെന്‍ഷന്‍ കൂടി സുഭാഷിന് ലഭിച്ചു. എന്നാല്‍ രണ്ട് പെന്‍ഷന്‍ ഒരുമിച്ച് വാങ്ങരുതെന്ന കാര്യം സുഭാഷിനെ സംരക്ഷിക്കുന്ന അദ്ദേഹത്തിന്റെ സഹോദരനായ സുരേഷിനും അറിവുണ്ടായിരുന്നില്ല. ഇപ്പോള്‍ അനര്‍ഹമായി കൈപ്പറ്റിയെന്ന് കാണിച്ച് സാമൂഹ്യ സുരക്ഷ, പെന്‍ഷന്‍ തുകയായ 12500 രൂപ തിരികെ അടയ്ക്കണമെന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പരാതിയുമായി അദാലത്തിലെത്തി മന്ത്രിയെ കണ്ടത്. കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ മന്ത്രി ഈ പരാതിയെ പ്രത്യേകമായി പരിഗണിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി ഇവരെ മടക്കിയയച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

0
ഡൽഹി : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന്...

രക്ഷാപ്രവർത്തന കേസ് : ഡിജിപി റിപ്പോർട്ട് കൈമാറി : അജിത്കുമാറിനെതിരെ നടപടിക്ക് സർക്കാർ

0
തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന...

‘ഓപ്പറേഷൻ പാർപ്പിടം’ പരിശോധനയുമായി വിജിലൻസ്

0
തിരുവനന്തപുരം: ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ...

നിതിൻരാജിന്റെ മരണം : ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ...

0
തലശ്ശേരി : ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയോട്...