കേന്ദ്ര പൊലീസ് സേനകളിലേക്കുള്ള പരീക്ഷ ഇനി മലയാളത്തിലും എഴുതാം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കേന്ദ്ര പൊലീസ് സേനകളിലേക്കുള്ള എഴുത്തു പരീക്ഷ ഇനിമുതൽ മലയാളത്തിലും എഴുതാം. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് തീരുമിച്ചു. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തും. പ്രാദേശിക ഭാഷയെ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക യുവാക്കളെ സിഎപിഎഫില്‍ ചേരാന്‍ അനുവദിക്കുന്നക എന്നീ ലക്ഷ്യങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്‍കൈയിലാണ് തീരുമാനമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഔദ്യോഗികമായി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

2024 ജനുവരി 1 ന് നടക്കാനിരിക്കുന്ന പരീക്ഷ മലയാളത്തിലും എഴുതാൻ കഴിയുമെന്ന വാർത്ത ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്.കേന്ദ്ര പൊലീസ് സേനയിലേക്കുള്ള മത്സര പരീക്ഷയില്‍ ഹിന്ദിയും ഇംഗ്ലീഷും മാത്രം ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധവുമായി തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ രംഗത്തുവന്നിരുന്നു. തമിഴടക്കം മറ്റ് പ്രാദേശിക ഭാഷകളില്‍ കൂടി പരീക്ഷ എഴുതാനുള്ള സംവിധാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...