എരിചുരുളിമലയിലെ മണ്ണെടുപ്പ് : ഭൂവിജ്ഞാനവകുപ്പ് പരാതി കേട്ടു

For full experience, Download our mobile application:
Get it on Google Play

കുരമ്പാല : എരിചുരുളിമലയിലെ മണ്ണെടുപ്പ്  ഭൂവിജ്ഞാനവകുപ്പ് പരാതി കേട്ടു. പന്തളം നഗരസഭയിലെ എരിചുരുളിമലയിലെ മണ്ണെടുപ്പ് അനുവദിക്കരുതെന്ന നാട്ടുകാരുടെ  പരാതി ബുധനാഴ്ച ഭൂവിജ്ഞാനവകുപ്പ് പരാതി കേട്ടു. നാട്ടുകാരുടെ പ്രതിനിധികളായ നഗരസഭാ കൗൺസിലർ ജി.രാജേഷ് കുമാർ ഉൾപ്പെടെ അഞ്ചുപേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. 329 പേരാണ് മണ്ണെടുപ്പിനെതിരേ പരാതി സമർപ്പിച്ചിരുന്നത്. മണ്ണെടുപ്പിന് നഗരസഭയുടെ എൻ.ഒ.സി. വാങ്ങണമെന്ന റെസല്യൂഷൻ ജൂലായിൽ നഗരസഭ പാസാക്കുകയും ചെയ്തിട്ടുണ്ട്.

പന്തളം നഗരസഭ 17-ാം ഡിവിഷനിൽ കുരമ്പാല തെക്ക് തണ്ടാനുവിള റോഡിനും കുരമ്പാല-പഴകുളം റോഡിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഉയർന്ന പ്രദേശമാണ് എരിചുരുളിമല. ഇരുന്നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കൃഷി ചെയ്തും കന്നുകാലികളെ വളർത്തിയും ഉപജീവനം നടത്തുന്ന കർഷകത്തൊഴിലാളികളായ പട്ടികജാതി ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളാണ് ഏറെയും. കടമാൻകോടുവയൽ, മുളനിൽക്കുന്നതിൽ വയൽ, ആറുതുണ്ടിൽ വയൽ എന്നീ വയലുകളിലേക്കുള്ള പ്രധാന നീരൊഴുക്ക് ചാലുകൾ ഈ മലയിൽനിന്നാണ് എത്തുന്നത്.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും ചേർന്ന് നടത്തിയ പഠനത്തിലാണ് ജില്ലയിലെ 14 കേന്ദ്രങ്ങൾക്കൊപ്പം ആതിരമലയിലും മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് മലയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവരെ നാലുദിവസം ഇവിടെനിന്ന് മാറ്റിപ്പാർപ്പിക്കുകയുംചെയ്തിരുന്നു. ഇത്തരം അപകടകരമായ സാഹചര്യം തൊട്ടടുത്ത ആതിരമലയിൽ ഉണ്ടായതാണ് എരിചുരുളി മലയിലെ ജനങ്ങളെ ആശങ്കയിലാക്കുന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...