ഡൽഹിയിലെ ഓക്സിജൻ ക്ഷാമം കുറഞ്ഞു ; അധിക ഓക്സിജൻ മറ്റു സംസ്ഥാനങ്ങൾക്ക് നൽകാം : സിസോദിയ

For full experience, Download our mobile application:
Get it on Google Play

ന്യൂ‍ഡൽഹി : ഡൽഹിയിലെ ഓക്സിജൻ ക്ഷാമം കുറഞ്ഞുവെന്നും അധിക ഓക്സിജൻ ആവശ്യമെങ്കിൽ മറ്റു സംസ്ഥാനങ്ങൾക്കു നൽകാമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഓക്സിജന്റെ ആവശ്യം കുറയുകയും ആശുപത്രിയിലെ ബെഡുകൾ ഒഴിയുകയും ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. 15 ദിവസങ്ങൾക്കു മുമ്പ്  പ്രതിദിനം 700 മെട്രിക് ടൺ ഓക്സിജനാണ് ഞങ്ങൾക്ക് ആവശ്യമായിരുന്നത്. ഇന്നത് 582 മെട്രിക് ടൺ ആയി കുറഞ്ഞിട്ടുണ്ടെന്ന് മനീഷ് സിസോദിയ പറഞ്ഞു.

ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന് ഞങ്ങൾ കത്തയച്ചിട്ടുണ്ട്. പ്രതിദിനം 582 മെട്രിക് ടൺ ഓക്സിജന്റെ ആവശ്യം മാത്രമേ ഞങ്ങൾക്കുള്ളൂ. അധികം വരുന്ന ഡൽഹിയുടെ ക്വോട്ട മറ്റു സംസ്ഥാനങ്ങൾക്ക് നൽകാവുന്നതാണെന്നും കത്തിൽ സൂചിപ്പിച്ചതായി സിസോദിയ പറയുന്നു. അടിയന്തിര സാഹചര്യത്തിൽ സഹായം നൽകിയ കേന്ദ്രസർക്കാരിനും ഹൈക്കോടതിക്കും അദ്ദേഹം നന്ദി പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 10,400 പുതിയ കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഉണ്ടായിരുന്നതിനേക്കാളും 21 ശതമാനം കുറവാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനമായി കുറഞ്ഞുവെന്നും സിസോദിയ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...