വിഴിഞ്ഞത്ത് അപകടക്കെണിയായി ടിപ്പർ ലോറികളുടെ അമിത വേഗത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞത്ത് അപകടക്കെണിയായി ടിപ്പർ ലോറികളുടെ അമിത വേഗത. കഴിഞ്ഞ ദിവസത്തെ അപകടത്തിൽ അധ്യാപികയുടെ കാൽ നഷ്ടമായതോടെ ജനങ്ങള്‍ ശക്തമായ പ്രതിഷേധത്തിലാണ്. നാല് വശത്ത് നിന്നും ചേരുന്ന റോഡുകള്‍, നാനാ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍, ഇറക്കവും കയറ്റവും ചേർന്ന പോലീസ് സ്റ്റേഷൻ കാവൽ ഉള്ള ഒരിടം. ഇങ്ങനെയുള്ള വിഴിഞ്ഞം ജംഗ്ഷനിലാണ് കഴിഞ്ഞ ദിവസം അപകടത്തിൽ ഒരു അധ്യാപികയുടെ കാൽ നഷ്ടപ്പെട്ടത്. സ്കൂട്ടറിന്‍റെ പിന്നിൽ ടിപ്പറിടിച്ചായിരുന്നു അപകടം. ഒരു കിലോമീറ്റർ ദൂരം ലാഭിക്കാൻ ക്വിന്‍റൽ കണക്കിന് കല്ല് കയറ്റിയ ടിപ്പർ ഇത്തിരിപ്പോന്ന റോഡിലൂടെ പോയതാണ് അപടത്തിന് കാരണം.

ടിപ്പർ കാലിൽ കയറിയിറങ്ങിയതോടെ അധ്യാപികയുടെ കാൽ നഷ്ടമായി. സ്കൂട്ടറിലുണ്ടായിരുന്ന മകൻ എതിർവശത്തേക്ക് തെറിച്ച് വീണതിനാൽ രക്ഷപെടുകയായിരുന്നു. സ്കൂള്‍ കുട്ടികളടക്കം യാത്ര ചെയ്യുന്ന റോഡിൽ പലതവണ അപകടമുണ്ടായെന്ന് നാട്ടുകാർ പറയുന്നു. രാഷ്ട്രീയ പാർട്ടികള്‍ നടത്തിയ സമരത്തിനൊടുവിൽ ടിപ്പർ കടന്ന് പോകുന്നത് ഹൈവേയിലൂടെ മാറ്റാൻ താത്കാലിക ധാരണയായി. വീണ്ടും ടിപ്പർ വന്നാൽ തടയുമെന്നാണ് നാട്ടുകാർ പറയുന്നത്. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് വേണ്ടിയുള്ള ലോറികളാണ് പ്രധാനമായും ഈ റോഡിലൂടെ കടന്ന് പോകുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഞായറാഴ്ച മുതല്‍ ലക്ഷദ്വീപിലേക്ക് പറന്നിറങ്ങാം ; സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍

0
കൊച്ചി: ലക്ഷദ്വീപ് യാത്രയ്ക്ക് ഒരുങ്ങുകയാണോ? ഇനി പത്തൊന്‍പതാം തീയതി മുതല്‍ നിങ്ങള്‍ക്ക്...

കര്‍ക്കടക മാസ പൂജ : ശബരിമല നട നാളെ തുറക്കും

0
പത്തനംതിട്ട: കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകീട്ട്...

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
പാലക്കാട്: കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ്...

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...