സർക്കാർ ജീവനക്കാർക്ക് പുതുവർഷത്തിൽ ശമ്പളമുയരും ; പ്രഖ്യാപിച്ച് മമത ബാനർജി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : സർക്കാർ ജീവനക്കാരുടെ ഡിഎ വർധനന പ്രഖ്യാപിച്ച് മമത ബാനർജി. പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ അടുത്ത വർഷം മുതൽ നാലു ശതമാനമാണ് വർദ്ധനവ്. കൊൽക്കത്ത ക്രിസ്മസ് കാർണിവൽ ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി മമത ബാനർജി ഡിഎ വർധന പ്രഖ്യാപിച്ചത്. ഡിഎ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ സർക്കാർ ജീവനക്കാർ ഒരു വർഷത്തോളമായി സമരത്തിലായിരുന്നു. സംസ്ഥാനത്തെ 14 ലക്ഷം സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കും. എല്ലാ സ്‌കൂളുകളിലെയും കോളേജുകളിലെയും സർവ്വകലാശാലകളിലെയും അധ്യാപക ജീവനക്കാർക്കും ക്ഷാമബത്ത വർധന ലഭിക്കും.വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പെൻഷൻകാർക്കും 2024 ജനുവരി ഒന്നു മുതൽ 4 ശതമാനം ഡിഎയുടെ ഒരു ഗഡു ലഭിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അലവൻസ് വർദ്ധനക്കായി 2,400 കോടി രൂപയുടെ അധിക ചെലവാണ് സർക്കാരിനുണ്ടാവുക. അതേസമയം സംസ്ഥാനങ്ങൾക്ക് ഡിഎ വ്യവസ്ഥകൾ “ഓപ്ഷണൽ” ആണ്.

കേന്ദ്ര സർക്കാർ ജീവനക്കാർക്കും അടുത്തിടെ സർക്കാർ ഡിഎ വർധന പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ഗവൺമെന്റ് പെൻഷൻകാർക്കുള്ള ഡിയർനസ് റിലീഫിലും വർധനയുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാലു ശതമാനമാണ് വർധിപ്പിച്ചത്. ക്ഷാമബത്ത 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായാണ് ഉയർത്തിയത്. ഉത്സവകാലത്തെ വിലക്കയറ്റം നേരിടാൻ ക്ഷാമബത്തയിലെ വർധന സഹായകരമാണ്. 2023 ജനുവരി ഒന്നു മുതൽ ആണ് ഡിഎ വർധന പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ വർഷം സെപ്തംബറിൽ, ദീപാവലിക്ക് ആഴ്ചകൾക്ക് മുമ്പ് കേന്ദ്ര മന്ത്രിസഭ നാല് ശതമാനം ഡിഎ വർധന പ്രഖ്യാപിച്ചിരുന്നു. 47.58 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കും പ്രയോജനകരമാകുന്നതാണ് സർക്കാരിൻെറ നീക്കം. ഈ വർഷം മാർച്ചിൽ കേന്ദ്രമന്ത്രിസഭ ക്ഷാമബത്ത നാലു ശതമാനം വർധിപ്പിച്ച് 42 ശതമാനമാക്കിയിരുന്നു. ഖജനാവിന് പ്രതിവർഷം 12,815.60 കോടി രൂപയുടെ അധിക ചെലവാണ് ഡിഎ വർധന മൂലമുണ്ടാകുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്ഷേമാശ്വാസ...

മാസപ്പടി കേസ് ; വീണ ടിയുടെ ബാങ്ക് ലോക്കറുകള്‍ തുറന്ന് ഇഡി പരിശോധന

0
തിരുവനന്തപുരം : സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി...

പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

0
കണ്ണൂര്‍: കണ്ണൂർ പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. വെള്ളങ്ങാട് സ്വദേശിനി...