ലഹരിക്കെതിരെ പഴുതടച്ച നിരീക്ഷണ – പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കി എക്സൈസ് സേന ; അധ്യയന വർഷത്തിലുടനീളം ഈ പ്രവർത്തനം തുടരുമെന്ന് മന്ത്രി എം ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അധ്യയന വർഷാരംഭവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപന പരിസരത്ത് ലഹരിക്കെതിരെ പഴുതടച്ച നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങള്‍ എക്സൈസ് സേന ഒരുക്കിയതായി തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് . സ്കൂള്‍ പരിസരത്തുനിന്ന് ലഹരി മാഫിയയെ അകറ്റിനിർത്താൻ ആവശ്യമായ വിവിധ നടപടികളാണ് എക്സൈസ് സ്വീകരിച്ചത്. അധ്യയന വർഷത്തിലുടനീളം ഈ പ്രവർത്തനം തുടരുമെന്നും മന്ത്രി അറിയിച്ചു. ഇതോടൊപ്പം ഹൈക്കോടതി ജഡ്ജിമാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന റീജിയണൽ ജ്യൂഡിഷ്യൽ കൊളോക്യം നിർദേശിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ എക്സൈസ് സേന തയ്യാറാക്കി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസം, വനിതാ ശിശുവികസനം, സാമൂഹ്യ നീതി, പോലീസ്, മെഡിക്കൽ എഡ്യൂക്കേഷൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവർക്കൊപ്പം ഈ എസ് ഒ പി നടപ്പിലാക്കാനാവശ്യമായ നേതൃപരമായ ഇടപെടൽ എക്സൈസ് വകുപ്പിൽ നിന്നുമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

മയക്കുമരുന്നിന്റെ കെണിയിൽ കുട്ടികള്‍ പെട്ടുപോകാതിരിക്കാനുള്ള ജാഗ്രത പൊതുസമൂഹമാകെ പുലർത്തണമെന്നും മന്ത്രി അഭ്യർഥിച്ചു. കുട്ടികളുടെ പെരുമാറ്റത്തിലും ഇടപെടലുകളിലും നിരന്തര ശ്രദ്ധയും നിരീക്ഷണവും ഉറപ്പാക്കാൻ എല്ലാ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. സ്കൂള്‍ പരിസരത്തും പൊതുവിടങ്ങളിലും പരമാവധി പരിശോധനയും നിരീക്ഷണവും എക്സൈസ് വകുപ്പും മറ്റ് സേനകളും ഉറപ്പാക്കിയിട്ടുണ്ട്. അധ്യാപകർ, പി ടി എ, വിദ്യാർഥി സംഘടനകള്‍, വിവിധ ക്ലബ്ബുകള്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എൻസിസി, എൻഎസ്എസ് തുടങ്ങി വിവിധ സംഘടനകള്‍ക്കും ശ്രദ്ധേയമായ പങ്ക് ഇക്കാര്യത്തിൽ വഹിക്കാനാവും. വിദ്യാർഥികളെ ലഹരിയിൽ നിന്ന് അകറ്റിനിർത്താനുള്ള സർക്കാരിന്റെ ഇടപെടലുകള്‍ക്കൊപ്പം അണിനിരക്കാൻ ഏവരും തയ്യാറാകണമെന്നും മന്ത്രി അഭ്യർഥിച്ചു.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...