വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും ചാരായം കണ്ടെത്തിയതിന് പിന്നാലെ പരിശോധന കര്‍ശനമാക്കി എക്‌സൈസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും ചാരായം കണ്ടെത്തിയതിന് പിന്നാലെ പരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ് അധികൃതര്‍. താമരശ്ശേരി ചമല്‍ ഭാഗത്ത് നിന്ന് 110 ലിറ്റര്‍ ചാരായം പിടികൂടി. വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയ കുപ്പിക്ക് സമാനമായ 220 കുപ്പികളിലായി നിറച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. കോഴിക്കോട് ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളും കോഴിക്കോട് എക്‌സൈസ് എന്‍ഫോസ്‌മെന്‍റെ ആന്‍റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായാണ് അര്‍ദ്ധരാത്രിയില്‍ ചമല്‍ വേനക്കാവ് കൊളമല ഭാഗത്ത് വനപ്രദേശത്തിന് സമീപം പരിശോധന നടത്തിയത്.

മറ്റൊരു സംഭവത്തില്‍ താമരശ്ശേരി എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി പ്രിവന്‍റീവ് ഓഫീസര്‍ ഗിരീഷ്. കെ യുടെ നേതൃത്വത്തില്‍ ചമല്‍ പ്രദേശത്ത് നടത്തിയ റെയിഡില്‍ 200 ലിറ്റര്‍ വാഷും കണ്ടെടുത്ത് നശിപ്പിച്ചു. പരിശോധനക്കിടയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ റനീഷ് കെ. പിയ്ക്ക് പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വഴുതി വീണ് ഇടതു ചുമലിന് പരുക്കേറ്റു. ഇദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാരായം നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ആളുകളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഊര്‍ജ്ജിതമായി അന്വേഷണം നടത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...