പ്രതിയുടെ വീട്ടിൽ മോഷണം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ക​ട​ക്ക​ൽ: വാ​റ്റ് കേ​സി​ലെ പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന്​ മൊ​ബൈ​ൽ ഫോ​ണും സ്വ​ർ​ണ​വും മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. ച​ട​യ​മം​ഗ​ലം എ​ക്സെ​സ് ഓ​ഫീ​സി​ലെ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഇ​ള​മ്പ​ഴ​ന്നൂ​ർ കാ​റ്റാ​ടി​മൂ​ട് ശ്രീ​ജാ​ഭ​വ​നി​ൽ ഷൈ​ജു (36) ആ​ണ് ചി​ത​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചി​ത​റ മാ​ങ്കോ​ട് തെ​റ്റി​മു​ക്കി​ൽ അ​ൻ​സാ​രി മ​ൻ​സി​ലി​ൽ അ​ൻ​സാ​രി​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ലാ​ണ്​ അ​റ​സ്റ്റ്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച​താ​ണ്​ ഏ​ക​ദേ​ശം ഒ​രു വ​ർ​ഷ​ത്തി​ന്​ ശേ​ഷം എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ന്​ കു​രു​ക്കാ​യ​ത്. അ​ൻ​സാ​രി​യു​ടെ വീ​ട്ടി​ൽ വാ​റ്റ് ക​ണ്ടെ​ത്താ​നാ​ണ്​ ഷൈ​ജു ഉ​ൾ​പ്പെ​ടെ ആ​റം​ഗ എ​ക്സൈ​സ് സം​ഘം എ​ത്തി​യ​ത്. വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്കം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​ൻ​സാ​രി​യെ അ​റ​സ്റ്റ് ചെ​യ്തു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ൾ വീ​ട് പൂ​ട്ടി താ​ക്കോ​ൽ അ​യ​ൽ​വാ​സി​യെ ഏ​ൽ​പ്പി​ച്ചി​രു​ന്നു.

റി​മാ​ൻ​ഡി​ലാ​യ ഇ​യാ​ൾ ഒ​രു മാ​സ​ത്തി​ന​പ്പു​റം വീ​ട്ടി​ലെ​ത്തി​പ്പോ​ൾ മെ​ത്ത​യു​ടെ അ​ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ചു​പ​വ​ൻ സ്വ​ർ​ണ മാ​ല​യും പ​ത്ത് ഗ്രാം ​തൂ​ക്കം വ​രു​ന്ന ലോ​ക്ക​റ്റും ഒ​രു ടോ​ർ​ച്ച് ലൈ​റ്റും മൊ​ബൈ​ൽ ഫോ​ണും ഉ​ൾ​പ്പെ​ടെ ന​ഷ്ട​പ്പെ​ട്ട​താ​യി കണ്ടെത്തുകയും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ചി​ത​റ പോ​ലീ​സി​ൽ പ​രാ​തി നൽകുകയും ചെയ്തു. അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ കൊ​ട്ടാ​ര​ക്ക​ര റൂ​റ​ൽ എ​സ്.​പി​ക്ക് പ​രാ​തി ന​ൽ​കി. ന​ഷ്ട​മാ​യ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്തി​യ അ​​ന്വേ​ഷ​ണ​മാ​ണ്​ എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നി​​ലേ​ക്ക്​ ന​യി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....