തൃശൂരില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന 3.52 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂരില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന 3.52 കിലോ കഞ്ചാവ് റെയില്‍വെ സഹായത്തോടെ എക്‌സൈസ് പിടികൂടി. പശ്ചിമ ബംഗാള്‍ മൂഷിദബാദ് സ്വദേശികളും കേരളത്തില്‍ നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളുമായ ഷെരീഫുള്‍ എസ്‌കെ, തജറുദ്ദീന്‍ എസ്‌കെ, ഹസിബിള്‍ എസ്‌കെ എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ജുനൈദിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ റെയില്‍വെ സംരക്ഷണ സേനയും പങ്കെടുത്തു.

റെയില്‍വെയുടെ നായ റോക്കിയാണ് ഒറ്റ നോട്ടത്തില്‍ ബൊക്കെ പോലെ തോന്നിപ്പിക്കുന്ന വിധത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു കൊണ്ടുവന്ന കഞ്ചാവ് മണത്ത് കണ്ട് പിടിച്ചതെന്ന് എക്‌സൈസ് പറഞ്ഞു. ഷാലിമാര്‍ എക്‌സ്പ്രസ് തൃശൂരില്‍ എത്തിയപ്പോള്‍ പ്രതികള്‍ മൂന്ന് പേരും ഇറങ്ങി. ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ ഇറങ്ങിയ രണ്ടുപേര്‍ തിരികെ ചാടി കയറുന്നത് കണ്ട് സംശയം തോന്നിയ സംയുക്ത പരിശോധനാ സംഘം മൂന്നാമനെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് ഉണ്ടെന്ന് സൂചന ലഭിച്ചത്. അതോടെ ഉദ്യോഗസ്ഥരും ട്രെയിനില്‍ കയറി. ആലുവയില്‍ എത്തിയപ്പോള്‍ മറ്റ് രണ്ട് പേരെയും കൂടി പിടികൂടി തൃശൂരില്‍ എത്തിക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പരിശോധന സംഘത്തില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എന്‍ സുദര്‍ശന കുമാര്‍, റെയില്‍വെ ക്രൈം ഇന്റലിജിന്‍സ് എഎസ്‌ഐ ഫിലിപ്പ് ജോണ്‍, ആര്‍പിഎഫ് എഎസ്‌ഐ അനില്‍ കുമാര്‍, എക്‌സൈസ് പ്രിവന്റിവ് ഓഫീസര്‍മാരായ സോണി കെ ദേവസി, മനോജ് കുമാര്‍ എംഎം, ഷാജി കെവി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷനുജ് ടി എസ്, സനീഷ് കുമാര്‍ ടി എസ്, നൂര്‍ജ കെ എച്ച്, റെയില്‍വെ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥരായ ടി ഡി വിജോയ്, ഡോഗ് ട്രൈയിനര്‍ കലൈ സെല്‍വം എന്നിവരും ഉണ്ടായിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...