മണിക്കൂറുകള്‍ ഫോണില്‍ ചിലവിടുന്നവര്‍ക്ക് വരാവുന്ന പതിവ് ആരോഗ്യപ്രശ്‌നങ്ങളും പരിഹാരവും

For full experience, Download our mobile application:
Get it on Google Play

ഇന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവര്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഉപയോഗിക്കുന്നവരില്‍ തന്നെ വലിയൊരു വിഭാഗവും സ്മാര്‍ട് ഫോണ്‍ ആണ് ഉപയോഗിക്കുന്നത്. പഠനത്തിനും ജോലിയാവശ്യത്തിനും വിനോദത്തിനുമെല്ലാമായി ദിവസത്തിലെ എത്രയോ മണിക്കൂറുകള്‍ ഫോണിലേക്ക് നോക്കി ചിലവിടുന്നവരുണ്ട്. ഇത്തരത്തില്‍ ദീര്‍ഘനേരം ഫോണിലേക്ക് നോക്കിയിരിക്കുന്നവര്‍ക്ക് വരാവുന്ന ചില പതിവ് ആരോഗ്യപ്രശ്‌നങ്ങളുണ്ട്.

കഴുത്ത് വേദന, മുതുക് വേദന, തോളില്‍ വേദന എന്നിവയെല്ലാമാണ് ഇതില്‍ പ്രധാനമായി വരുന്നത്. ഇതുതന്നെ ക്രമേണ ഡിസ്‌ക് പ്രശ്‌നങ്ങളിലേക്കും എല്ല് തേയ്മാനത്തിലേക്കുമെല്ലാം നയിക്കുന്നു. ദീര്‍ഘനേരം ഒരേ രീതിയില്‍ കഴുത്ത് വയ്ക്കുന്നതിനാല്‍ വേദനയ്ക്ക് പുറമെ ശ്വസനപ്രശ്‌നം ബിപിയില്‍ വ്യതിയാനം എന്നിങ്ങനെ മറ്റ് ചില പ്രശ്‌നങ്ങളും നേരിടാമെന്ന് പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കോച്ചായ ലൂക്ക് കുടീഞ്ഞ്യോ പറയുന്നു.

ഏതായാലും അമിത ഫോണ്‍ ഉപയോഗം മൂലമുണ്ടാകുന്ന ഇത്തരം പതിവ് ആരോഗ്യപ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സഹായകമാകുന്ന രണ്ട് ലളിതമായ വ്യായാമം നിര്‍ദേശിക്കുകയാണ് ലൂക്ക്. ഇടതു കൈ വലതു തോളിലേക്ക് വയ്ക്കുക. തോള്‍ഭാഗം ഉയര്‍ന്നല്ല വയ്ക്കുന്നതെന്ന് ഉറപ്പുവരുത്തണം. ശേഷം തലയുടെ വലതുഭാഗം തോളിലേക്ക് ചരിക്കണം. ചെവി തോളിന് അടുത്തേക്ക് എത്തിച്ചുകൊണ്ടാണ് ഇത് ചെയ്യേണ്ടത്. അധികം ബലം കൊടുത്തോ സമ്മര്‍ദ്ദം കൊടുത്തോ ചെയ്യാതെ ലളിതമായി ഇത് ചെയ്യുക. പത്ത് മുതല്‍ പതിനഞ്ച് വരെ എണ്ണുന്ന അത്രയും സമയം അങ്ങനെ നില്‍ക്കാം. ശേഷം നേരെ തിരിച്ച് വലതു കൈ ഇടതു തോളില്‍ വച്ച് ഇതാവര്‍ത്തിക്കാം.

കഴുത്തിന് പിന്നിലേക്ക് രണ്ട് കൈകളും ചേര്‍ത്തുവയ്ക്കുക. ശേഷം താടി അല്‍പമൊന്നുയര്‍ത്തുക. ഇനി കൈമുട്ടുകള്‍ പിറകിലേക്ക് പരമാവധി വളയ്ക്കുക. ഇവിടെയും സമ്മര്‍ദ്ദം കൊടുക്കേണ്ടതില്ല. ഇത് പത്ത് വരെ എണ്ണുന്നയത്രയും സമയം ചെയ്യാം. ദിവസത്തില്‍ രണ്ടോ മൂന്നോ തവണയെല്ലാം ഈ രണ്ട് വ്യായാമവും ചെയ്യുന്നത് നല്ലതാണെന്നാണ് ലൂക്ക് അഭിപ്രായപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...