കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ പ്രത്യേക പരിഗണന വേണ്ട – മനുഷ്യാവകാശ കമ്മിഷൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കോവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ പോലീസ് ആർക്കും പ്രത്യേക പരിഗണന നൽകേണ്ട കാര്യമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ സ്വൈരജീവിതം തടസ്സപ്പെടുത്തുന്നതരത്തിലാകരുതെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് സോണൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, സിറ്റി പോലീസ് കമ്മിഷണർ എന്നിവർ മുഖേന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ക്രമസമാധാനം) കർശന നിർദേശം നൽകണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു.

കമ്മിഷൻ സംസ്ഥാന പോലീസ് മേധാവിയിൽനിന്ന്‌ റിപ്പോർട്ട് വാങ്ങി. കോവിഡ് നിയന്ത്രണം ലംഘിക്കുന്നവർക്കെതിരേ ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊതുപ്രവർത്തകർക്കോ നേതാക്കൾക്കോ പ്രത്യേക പരിഗണന നൽകാറില്ലെന്നും ആരെയും ഒഴിവാക്കാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ വ്യാഴാഴ്ച നടന്ന സിറ്റിങ്ങിൽ മനുഷ്യാവകാശപ്രവർത്തകനായ അഡ്വ.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...