അവധിക്ക് നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : ഒരാഴ്ച മുമ്പ് റിയാദിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ മലയാളി മരിച്ചു. തിരുവനന്തപുരം കല്ലറ പള്ളിമുക്ക് പഴയ മുക്ക് സ്വദേശി നൈസാം (54) ആണ് ഇന്ന് ഉച്ചയോടെ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. റിയാദിൽ ബാസ്കിൻ റോബിൻസ് ഐസ്ക്രീം കമ്പനിയിൽ 17 വർഷം സെയിൽസ്മാനായി ജോലി ചെയ്തിരുന്നു. അവിടെ നിന്ന് വിരമിച്ച് നാട്ടിൽ പോയ ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പ് പുതിയ വിസയിൽ തിരിച്ചെത്തി ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. റിയാദ് ദാഖിൽ മഅദൂദിലായിരുന്നു താമസം. കഴിഞ്ഞ ആഴ്ചയാണ് നാട്ടിൽ പോയത്. ഭാര്യയും ഏക മകനും നാട്ടിലാണ്. നൈസാമിന്‍റെ ആകസ്മിക മരണവാർത്ത റിയാദിലെ സുഹൃത്തുക്കളെ ദുഃഖത്തിലാഴ്ത്തി. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ഗൾഫ് മലയാളി ഫെഡറേഷൻ ദുഃഖം രേഖപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉമ്മന്‍ചാണ്ടി ജനഹൃദയങ്ങളില്‍ ഇപ്പോഴും ജീവിക്കുന്ന നേതാവ് : ആന്റോ ആന്റണി എം.പി

0
പത്തനംതിട്ട : ജീവിച്ചിരുന്നപ്പോഴും ജീവിതകാലത്തിനു ശേഷവും ജന മനസ്സുകളില്‍ ഇപ്പോഴും ജീവിക്കുന്ന...

ഗണേഷ് കുമാറിന്റെ ലൈസൻസ് വിവാദത്തിൽ നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്

0
കൊല്ലം: മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ ലൈസൻസ് വിവാദത്തിൽ...

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം ; മികച്ച നടനായി തിളങ്ങി മലയാളത്തിൻ്റെ സ്വന്തം...

0
ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള...

ട്രംപിനും കുടുംബത്തിനും വധഭീഷണി

0
ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...