Saturday, April 27, 2024 9:33 am

പ്രവാസി ക്ഷേമം : ശുപാര്‍ശകള്‍ സര്‍ക്കാരിനു കൈമാറും – നിയമസഭാ സമിതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച് ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്നും ശുപാര്‍ശകള്‍ സര്‍ക്കാരിനു നല്‍കുമെന്നും നിയമസഭാ സമിതി ചെയര്‍മാന്‍ എ.സി മൊയ്തീന്‍ എംഎല്‍എ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കേരളാ നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.

തിരിച്ചുവന്ന പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനായി വായ്പ നല്‍കാത്ത ബാങ്കുകളുടെ സമീപനം സമിതി പരിഗണനയില്‍ എടുത്ത് ചര്‍ച്ച ചെയ്യും. നോര്‍ക്കയ്ക്ക് പുറമെ ജില്ലയിലെ വ്യവസായ വകുപ്പ് മുഖേന സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള അവസരം പ്രവാസികള്‍ പ്രയോജനപ്പെടുത്തണം. സംരംഭങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസി സംഘടനകള്‍ മുന്‍കൈ എടുത്ത് ഏകദിന  വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നത് ഉചിതമായിരിക്കും. വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ കൃത്യമായ കണക്ക് ആവശ്യമുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെടുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

റാന്നിയുടെ പത്തു വര്‍ഷത്തെ വികസനം ലക്ഷ്യമാക്കി തയാറാക്കിയ മാസ്റ്റര്‍ പ്ലാനില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ പറഞ്ഞു. ലോകകേരള സഭ പോലുള്ള ആശയങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ള ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഈ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഇച്ഛാശക്തി വലുതാണ്. യാത്രാ കൂലി, വിദേശത്ത് വിവിധ കാരണങ്ങളാല്‍ കുടുങ്ങി പോകുന്നതും ജയിലില്‍ അടക്കപ്പെടുന്നതുമായ പ്രവാസികള്‍ക്ക് ആവശ്യമായ നിയമ സഹായം ഉറപ്പുവരുത്തേണ്ടത് ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ സമിതിക്ക് പരിഹരിക്കാനുണ്ട്. മറ്റുളള കാര്യങ്ങള്‍ കേന്ദ്ര സംസ്ഥാന തലത്തില്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുമെന്നും എംഎല്‍എ പറഞ്ഞു.

ജില്ലാതലത്തിലുള്ള നോര്‍ക്ക സെല്‍ സംവിധാനം വിപുലമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പ്രവാസികളുമായി നിയമപരമായി ബന്ധപ്പെടാന്‍ മാര്‍ഗം ഒരുക്കണം. പ്രവാസികള്‍ക്ക് ബാങ്ക് വായ്പ ലഭിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ ലീഡ് ബാങ്ക് മാനേജരുമായി ബന്ധപ്പെട്ട് പരിഹാരം കാണാമെന്നും കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ പ്രവാസി പ്രതിനിധികള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍
വിമാനകമ്പനികള്‍ സീസണ്‍ സമയത്ത് പ്രവാസികളില്‍ നിന്നും അമിത യാത്രാക്കൂലി ഈടാക്കുന്നതിന് പരിഹാരം കാണണം. പ്രവാസികളില്‍ നിന്നും ഈടാക്കിയിട്ടുള്ള എമിഗ്രേഷന്‍ ഫീസ് ഡിപ്പോസിറ്റ് തുക മടക്കി നല്‍കുകയോ, അല്ലെങ്കില്‍ പ്രവാസി ക്ഷേമത്തിനായി വിനിയോഗിക്കുകയോ ചെയ്യണം. പ്രവാസികള്‍ക്ക് വീടുവച്ചു നല്‍കുന്നതിന് ലൈഫ് പദ്ധതി മാതൃകയില്‍ പദ്ധതി നടപ്പാക്കണം. പ്രവാസി ക്ഷേമത്തിനായി കോര്‍പറേഷന്‍ രൂപീകരിക്കണം. പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിന് പരിശീലനം നല്‍കുകയും വായ്പകള്‍ ലഭ്യമാക്കുകയും ചെയ്യണം. തിരിച്ചുവന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്ക് പരിഗണിക്കണം. പ്രവാസി ക്ഷേമനിധി അംഗം മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് ലഭിക്കുന്ന തുക 30,000 എന്നത് ഒരു ലക്ഷമായി വര്‍ധിപ്പിക്കണം.

കുടുംബശ്രീ നല്‍കുന്ന വായ്പകളുടെ തിരിച്ചടവ് കാലാവധി വര്‍ധിപ്പിക്കണം. പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണം. ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സഹായം ലഭ്യമാക്കുന്നതിന് നോര്‍ക്ക സെല്‍ തുടങ്ങണം. താലൂക്ക് തലത്തില്‍ നോര്‍ക്ക ഓഫീസ് തുടങ്ങണം. പ്രവാസികളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ലഭ്യമാക്കണം. പ്രവാസികളുടെ വിദേശത്ത് ജനിച്ച കുട്ടികള്‍ക്ക് ബെര്‍ത്ത് രജിസ്ട്രേഷന്‍ സംവിധാനം ലഭ്യമാക്കണം. പ്രവാസി ക്ഷേമനിധി അംഗത്വം നല്‍കുന്നതിന് പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ പ്രവാസികള്‍ക്ക് മെഡിക്കല്‍ കെയര്‍ സംവിധാനം ഒരുക്കണം.

കുടുംബശ്രീ മാതൃകയില്‍ പ്രവാസികള്‍ക്ക് സംവിധാനം ഒരുക്കണം. പ്രവാസി ക്ഷേമനിധിയിലെ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കണം. നോര്‍ക്ക പ്രവര്‍ത്തനം വിപുലമാക്കണം. പ്രവാസികള്‍ക്കായി ബിസിനസ് മീറ്റ് സംഘടിപ്പിക്കണം.
പ്രവാസി പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണം.  60 വയസിന് മുകളിലുള്ളവര്‍ക്കും പ്രവാസി ക്ഷേമനിധി അംഗത്വം അനുവദിക്കണം. അംശദായം മുടക്കം വരുത്തുന്ന പ്രവാസികളില്‍ നിന്നും കൂടിയ നിരക്കില്‍ ഈടാക്കുന്ന പിഴപലിശ ഒഴിവാക്കണം.

ക്ഷേമനിധി പെന്‍ഷനുമായി ബന്ധപ്പെട്ട വിഷയം, ഇഎസ്‌ഐ ആനുകൂല്യം തുടങ്ങി പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളും വ്യക്തികളും യോഗത്തില്‍ സമര്‍പ്പിച്ച പരാതികള്‍ സമിതിയുടെ പരിഗണനയിലേക്ക് സ്വീകരിച്ചു. തുടന്ന് പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും സമിതി ചര്‍ച്ച നടത്തി.

കേരളീയ പ്രവാസികാര്യ വകുപ്പ്, കേരള പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ്, നോര്‍ക്ക റൂട്ട്സ് എന്നിവ മുഖേന ജില്ലകളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്തു. യോഗത്തില്‍ പ്രവാസികാര്യ ക്ഷേമ സമിതി അംഗങ്ങളും എംഎല്‍എമാരുമായ എകെഎം അഷ്‌റഫ്, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, മാണി സി. കാപ്പന്‍, സേവ്യര്‍ ചിറ്റിലപ്പള്ളി, തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദീന്‍, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിള്ള, നോര്‍ക്ക-പ്രവാസി ക്ഷേമനിധി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടൂരില്‍ വോട്ട് ചെയ്ത് ഇറങ്ങിയ വയോധികയടക്കം രണ്ടു പേരെ തെരുവുനായ കടിച്ചു

0
അടൂര്‍ : വോട്ടു ചെയ്ത ശേഷം ബൂത്തിന് പുറത്തിറങ്ങിയ വയോധികയെ പോളിങ്...

നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ രാത്രിയെത്തി ഇലക്ട്രിക് വയറുകൾ സാമൂഹിക വിരുദ്ധർ മുറിച്ചുമാറ്റിയതായി പരാതി

0
കൽപ്പറ്റ: വയനാട്ടിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ വയറിങ്ങ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി....

കൊട്ടിക്കലാശത്തിനിടെ ഉണ്ടായ സംഘർഷം ; സി.ആര്‍.മഹേഷ് എം.എല്‍.എ.യ്‌ക്കെതിരേ വധശ്രമത്തിന് കേസെടുത്തു

0
കരുനാഗപ്പള്ളി: കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.ആര്‍.മഹേഷ് എം.എല്‍.എ.യ്‌ക്കെതിരേ വധശ്രമത്തിന്...

ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ബില്ലടക്കാതെ മുങ്ങിയ യുകെ ദമ്പതികള്‍ പിടിയിൽ

0
ലണ്ടന്‍: വിവിധ റസ്റ്റോറന്‍റുകളില്‍ നിന്നായി വിലയുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ബില്ലടക്കാതെ...