സഹോദരനുമായുള്ള വാക്കുതര്‍ക്കത്തില്‍ ഇടപ്പെട്ട പ്രവാസി യുവാവിന് ക്രൂര മര്‍ദനം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സഹോദരനുമായുള്ള വാക്കുതര്‍ക്കത്തില്‍ ഇടപ്പെട്ട പ്രവാസി യുവാവിന് ക്രൂര മര്‍ദനം. ഗുരുതര പരിക്കേറ്റ പറപ്പുര്‍ തുമ്പത്ത് മുനീറിന്റെ മകന്‍ ഹാനിഷിനെ(23) ചങ്കുവെട്ടി അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ലിനും കഴുത്തിനും പരിക്കേറ്റ ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ഹാനിഷിന്റെ കോളജ് വിദ്യാര്‍ഥിയായ സഹോദരനും ചില യുവാക്കളും തമ്മില്‍ പുത്തൂര്‍ ബൈപാസ് റോഡില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇത് സഹോദരൻ ഹാനിഷിനെ വിളിച്ച് അറിയിച്ചു.

ഇവിടെ എത്തിയ ഹാനിഷ് വിഷയത്തില്‍ ഇടപ്പെട്ടതാണ് മര്‍ദനത്തിന് കാരണമെന്നാണ് സൂചന. വിവിധ വാഹനങ്ങളില്‍ ആയുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം ഹാനിഷിനെ മര്‍ദിക്കുകയായിരുന്നു. യുവാവിന്റെ ശരീരത്തില്‍ വാഹനം കയറ്റിയതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. പുത്തൂരിലെ സ്ഥാപനത്തിലുള്ള നിരീക്ഷണ കാമറയില്‍ പതിഞ്ഞ മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത കോട്ടക്കല്‍ പോലീസ് അന്വേഷണമാരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...