ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോയ പ്രവാസി യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്‍കത്ത് : ചികിത്സയ്‍ക്ക് വേണ്ടി ഒമാനില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയ പ്രവാസി മലയാളി യുവാവ് മരിച്ചു. ഒമാനിലെ സഹമില്‍ ഒരു നിര്‍മാണ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്‍തിരുന്ന കൊല്ലം പുനലൂര്‍ സ്വദേശി നന്ദു അശോകന്‍ (27) ആണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പനി ബാധിച്ചതിനെ തുടര്‍ന്ന് സൊഹാറിലെ ഒരു ആശുപത്രിയിലാണ് നന്ദുവിനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയി. ഒമാനിലെ സഹമില്‍ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു നന്ദു. അടുത്തകാലത്ത് ഒമാനില്‍ നാശനഷ്‍ടം വിതച്ച ശഹീന്‍ ചുഴലിക്കാറ്റിന് ശേഷം നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം രംഗത്തുണ്ടായിരുന്നു. കൈരളി സഹം യൂണിറ്റ് അംഗമാണ്. പിതാവ് – അശോകന്‍. മാതാവ് – ലാലി. സഹോദരന്‍ – സനന്ദു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....