പിണറായി സര്‍ക്കാരിന്റെ വഞ്ചനക്കെതിരെ പ്രവാസികളും കുടുംബാംഗങ്ങളും പ്രതികരിക്കണം : പി.മോഹന്‍രാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പിണറായി സര്‍ക്കാരിന്റെ പ്രവാസി വഞ്ചനക്കെതിരെ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പി.മോഹന്‍രാജ് ആവശ്യപ്പെട്ടു. ജില്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശരാജ്യങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് പെന്‍ഷന്‍, പുനരധിവാസ പദ്ധതികള്‍ എന്നിവ നടപ്പിലാക്കാതെ ലോക കേരളസഭ ഉള്‍പ്പെടെയുള്ള മാമാങ്കങ്ങള്‍ക്കായി സര്‍ക്കാര്‍ പണം ധൂര്‍ത്തടിച്ചത് പ്രവാസികളോടുള്ള വഞ്ചനായണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്‍റ് മാത്യു പാറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ മോനി ജോസഫ് കോശി ജോര്‍ജ്, ഷിബു റാന്നി, ജില്ലാ ഭാരവാഹികളായ അബ്ദുള്‍കലാം ആസാദ്, പ്രസാദ് മേപ്പുറത്ത്, റ്റി.വി. മാത്യു, മാത്യു ചാണ്ടി, കെ.സി.ചാക്കോ, ജോസ് കൊടുന്തറ, വര്‍ഗീസ് ജോര്‍ജ്, ബാബു കൂടത്തിനാല്‍, ബാബു കലീന, റോസമ്മ വര്‍ഗീസ്, ഹനീഫ ഹസ്സന്‍, അജ്മല്‍ കരീം എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെന്മാറ ഇരട്ടക്കൊല ; ചെന്താമരയ്ക്ക് ഇന്ന് ശിക്ഷാ വിധി

0
പാലക്കാട്: കേരളം നടുങ്ങിയ നെന്മാറ ഇരട്ടക്കൊലയിൽ ഇന്ന് ശിക്ഷാ വിധി. പോത്തുണ്ടി സ്വദേശികളായ...

കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന് ശേഷം പിടിയിൽ

0
കൊല്ലം: കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന്...

അയോധ്യ ക്ഷേത്രക്കൊള്ള വിവാദം കത്തി നില്‍ക്കെ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്‍റെ നിര്‍ണ്ണായക യോഗം ഇന്ന്

0
ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ള വിവാദം കത്തി നില്‍ക്കെ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്‍റെ...

ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിൻറെ...