72 ഇനം നെല്‍വിത്തുകളുടെ പരീക്ഷണ കൃഷിയൊരുക്കി യുവകര്‍ഷകന്‍

For full experience, Download our mobile application:
Get it on Google Play

അടിമാലി : അന്യം നിന്നുപോകുന്ന വിത്തുകള്‍ സംരക്ഷിക്കുന്നതിനൊപ്പം ഹൈറേഞ്ച് മേഖലയില്‍ നെല്‍കൃഷി കൂടുതല്‍ ആദായകരമാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പരീക്ഷണം നടത്തുകയാണ് അടിമാലി കുരങ്ങാട്ടി സ്വദേശി ബൈനോ ജോൺ. 72 ഇനം നെല്‍വിത്തുകളാണ് ബൈനോ പാടത്ത് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കിയത്. ബിരുദാനന്തര ബിരുദം നേടിയശേഷം കാര്‍ഷികവൃത്തിയെ സ്‌നേഹിച്ച് വിജയവഴിേയ മുന്നേറുന്ന യുവകര്‍ഷകനാണ് ബൈനോ.

കാലങ്ങളായി ബൈനോയുടെ കുടുംബം കുരങ്ങാട്ടി പാടശേഖരത്ത് നെല്‍കൃഷിയിറക്കുന്നു. ഹൈറേഞ്ചിെന്‍റെ കാലാവസ്ഥക്ക് അനുയോജ്യമാകുന്ന കൂടുതല്‍ വിളവ് നല്‍കുന്ന നെല്ലിനം കണ്ടെത്തി കൃഷി വ്യാപിപ്പിക്കുകയാണ് ഉദ്ദേശ്യമെന്ന് ബൈനോ പറഞ്ഞു. യു.എന്‍.ഡി.പി യുടെയും കൃഷിഭവന്‍റെയുമൊക്കെ പിന്തുണ ബൈനോയുടെ ഈ പുതിയ പരീക്ഷണത്തിനുണ്ട്. ചില വിത്തിനങ്ങള്‍ യു.എന്‍.ഡി.പി വഴിയും കൃഷിഭവന്‍ വഴിയുമൊക്കെ ലഭ്യമായപ്പോള്‍ ചില വിത്തിനങ്ങള്‍ ബൈനോ സ്വയം കണ്ടെത്തി.

ഒഡിഷ, ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, തെലങ്കാന തുടങ്ങി സംസ്ഥാനങ്ങളില്‍ കൃഷിയിറക്കുന്ന നെല്‍വിത്തുകള്‍ വരെ ബൈനോയുടെ പാടത്ത് പരീക്ഷണാടിസ്ഥാനത്തില്‍ വളരുന്നുണ്ട്. നസര്‍ ബാത്ത്, രത്‌നചൂഡി, ബ്ലാക്ക് ജാസ്മിന്‍, തുളസി ബോഗ് തുടങ്ങിയവയൊക്കെ അവയില്‍ ചിലതുമാത്രം. മുമ്പ് ബൈനോ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കിയ വിത്തിനം കൂടുതല്‍ പാടങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പരീക്ഷണം വിജയം കണ്ടാല്‍ നെല്‍കൃഷി കൂടുതല്‍ ആദായകരമാക്കാമെന്നാണ് പ്രതീക്ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...