23.7 C
Pathanāmthitta
Saturday, March 25, 2023 4:42 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

ബ്രഹ്മപുരത്തെ അഗ്നിബാധയ്ക്ക് കാരണം സ്‌മോൾഡറിംഗ് എന്ന കളക്ടറുടെ വാദം തള്ളി വിദഗ്ദ്ധർ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തതിന് കാരണം സ്‌മോൾഡറിങ്ങാണെന്ന ജില്ലഭരണകൂടത്തിന്‍റെ വാദം തള്ളി വിദഗ്ധർ. ശാസ്ത്രീയ പഠനം നടത്താതെ തീപിടിത്തത്തിന്‍റെ കാരണം എങ്ങിനെ കണ്ടെത്തി എന്നാണ് ചോദ്യം. സ്‌മോൾഡറിങ്ങിനുള്ള സാധ്യത ബ്രഹ്മപുരത്തില്ലായിരുന്നെന്നും വിദഗ്ധർ പറയുന്നു. ബ്രഹ്മപുരത്തെ തീപിടിത്തത്തിന് കാരണം അട്ടിമറിയല്ലെന്നും രാസവിഘടന പ്രക്രിയയിലൂടെ പുറന്തള്ളുന്ന ചൂടുമൂലമുണ്ടാകുന്ന സ്മോൾഡറിംഗ് എന്ന പ്രതിഭാസമാണെന്നും ഹൈക്കോടതിയിലാണ് എറണാകുളം ജില്ലകളക്ടറായിരുന്ന രേണുരാജ് അറിയിച്ചത്. എന്നാൽ ഈ വാദം തള്ളുകയാണ് വിദഗ്ധർ.

bis-new-up
home
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

സ്‌മോൾഡറിംഗ് ഉണ്ടെങ്കിൽ കത്തുകയല്ല പുകയുകയാണ് ചെയ്യുക. അഗ്നിപർവ്വതങ്ങൾ കണ്ടിട്ടില്ലേ. ഒറ്റയടിക്കല്ല അവ പൊട്ടിത്തെറിക്കുക. ദീർഘകാലം പുകഞ്ഞ ശേഷമാണ് കത്തുക. ഇവിടെ അങ്ങനെയുണ്ടായിട്ടില്ല. മാലിന്യം ചൂടേറ്റ് പുകഞ്ഞ അവസ്ഥയുണ്ടായിട്ടില്ല ആദ്യം തന്നെ കത്തുകയാണ് ചെയ്തത്. സ്മോൾഡറിംഗ് നടക്കണമെങ്കിൽ ആദ്യം ഓക്സജിൻ്റെ സാന്നിധ്യം അതെങ്ങനെയുണ്ടായെന്ന് കളക്ടർ തന്നെ വിശദീകരിക്കണമെന്ന് ഡോ.സി.എം റോയ്, കെ.എഫ്.ആർ.ഐ മുൻ രജിസ്ട്രാർ പറഞ്ഞു.

self

പ്ലാസ്റ്റിക്കിനൊപ്പം ജൈവമാലിന്യവും കൂടിക്കലർന്നുള്ള ലെഗസി മാലിന്യമാണ് ബ്രഹ്മപുരത്തുള്ളത്. പ്ലാസ്റ്റിക്കിന് സ്‌മോൾഡറിങ് സംഭവിച്ചാലും ജൈവമാലിന്യം കൂടിക്കലർന്ന് കിടക്കുന്നതിനാൽ കത്തി പിടിക്കുവാൻ സാധ്യത കുറവാണെന്നും വിദഗ്ധർ പറയുന്നു. ചൂട് ഇതിൽ കൂടുതലുള്ള കാലങ്ങളിലും സംസ്ഥാനത്ത് ഇതുവരെ സ്‌മോൾഡറിങ് സംഭവിച്ചിട്ടില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow