ലഹരി ഉപയോഗം ; വ്യാപക റെയ്ഡ് നടത്തി കൊച്ചി റൂറൽ പോലീസ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ലഹരി ഉപയോഗം കണ്ടെത്തുന്നതിനായി കൊച്ചി റൂറൽ പോലീസിൻ്റെ വ്യാപക റെയ്ഡ്. ആലുവ റെയിൽവേ സ്‌റ്റേഷനിലും പരിസരത്തും പരിശോധന നടത്തി. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി പാർക്കുന്ന ഇടങ്ങളിലാണ് പരിശോധ നടത്തിയത്. കൊച്ചി റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പെരുമ്പാവൂരിൽ മാത്രം പത്ത് കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് അറിയിച്ചു. രാസ ലഹരി ഉപയോഗിക്കുന്ന സിറിഞ്ചുകൾ, പാൻ മസാല പായ്ക്കറ്റുകൾ എന്നിവയും പിടികൂടി. സ്നിഫർ ഡോഗുമായെത്തിയായിരുന്നു പരിശോധന. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ സാധാരണയായി കണ്ടുവരുന്നതാണ് പാൻ മസാല പാക്കറ്റുകൾ. ഉത്തരേന്ത്യയിൽ സാധരണ ഗതിയിൽ ഉപയോഗിക്കുന്നതാണ് ഇത്. എന്നാൽ കേരളത്തിൽ ലഭ്യമല്ലാത്ത പാൻ മസാല ഉത്തരേന്ത്യയിൽ നിന്ന് ഉൾപ്പടെ എത്തിച്ചുകൊണ്ടാണ് ഉപയോഗിക്കുന്നത്. പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ജീവനക്കാർക്ക് തങ്ങളുടെ പ്രൊവൈഡന്‍റ് ഫണ്ട് തുക ഇനി യുപിഐ വഴിയും എടിഎമ്മുകൾ വഴിയും തൽക്ഷണം...

0
ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ശമ്പള വരുമാനക്കാർക്ക് വലിയ ആശ്വാസമേകി എംപ്ലോയീസ്...

അവയവക്കടത്ത് ; കൊച്ചി, കൊല്ലം, കാസർകോട് ജില്ലകളിലെ ഒൻപതോളം കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

0
കൊച്ചി: അവയവക്കടത്തിനായി വ്യാജരേഖകൾ നിർമ്മിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം...

കേരളത്തിൽ ​ഗവർണർ നേരിട്ട് ഭരണം തുടങ്ങിയിരിക്കു​കയാണെന്നും ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പിലാക്കി തുടങ്ങിയെന്നും വി...

0
തിരുവനന്തപുരം: കേരളത്തിൽ ​ഗവർണർ നേരിട്ട് ഭരണം തുടങ്ങിയിരിക്കു​കയാണെന്നും ആർഎസ്എസ് അജണ്ട കേരളത്തിൽ...