കോഴിക്കോട് നഗരത്തിലുള്ള ഏക ഫയർ സ്റ്റേഷൻ പ്രവർത്തനം താൽക്കാലികമായി നിർത്തുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ഫയര്‍ ആന്റ് റസ്ക്യൂ സ്റ്റേഷൻറെ പ്രവർത്തനം താൽക്കാലികമായി നിർത്തുന്നു. കെട്ടിടം അപകടാവസ്ഥയിലായതിനാൽ പുതുക്കി പണിയുന്നതിന്റെ ഭാഗമായാണ് നടപടി. സ്റ്റേഷൻ പ്രവർത്തനത്തിന് ബദൽ സംവിധാനം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഇവിടെയുള്ള ജീവനക്കാരെ മറ്റ് സ്റ്റേഷനുകളിലേക്ക് മാറ്റാനാണ് ഫയർഫോഴ്സ് മേധാവിയുടെ ഉത്തരവ്. ഇതോടെ കോഴിക്കോട് നഗരത്തിലുള്ള ഏക ഫയർ സ്റ്റേഷന്റെ പ്രവർത്തനം ഇല്ലാതാകും. ജീവനക്കാര്‍ക്ക് ഒരു തരത്തിലും ജോലിചെയ്യാന്‍ പറ്റാതായതോടെയാണ് കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചത്. നിർമാണം പൂർത്തിയാകുന്നത് വരെ ഫയർ സ്റ്റേഷൻ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കാനാണ് തീരുമാനം. എന്നാൽ അതിനായി ഇതുവരെ ഒരു സ്ഥലം കണ്ടെത്താനായിട്ടില്ല.

താൽകാലികമായി സ്റ്റേഷൻ പ്രവർത്തനത്തിന് സൗകര്യമൊരുക്കണമെന്ന് കോഴിക്കോട് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇതോടെയാണ് ബീച്ച് ഫയർ സ്റ്റേഷനിലുള്ള ജീവനക്കാരെയും യൂണിറ്റുകളെയും കൊയിലാണ്ടി, വെള്ളിമാട് കുന്ന്, മീഞ്ചന്ത ഫയർസ്റ്റേഷനുകളിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കോഴിക്കോട് മിഠായിതെരുവ്, വലിയങ്ങാടി , ബീച്ച് , പാളയം അടക്കം നഗരപരിധിയിൽ തന്നെ നൂറ് കണക്കിന് ബഹുനിലകെട്ടിടങ്ങളടങ്ങളും വലിയ ആൾ തിരക്കുളള സ്ഥലങ്ങളുമുണ്ട്. തീപ്പിടിത്തമടക്കമുളള അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് കാലതാമസം വരും. 17 കോടി രൂപയാണ് പുതിയ കെട്ടിടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഭരണാനുമതി ലഭിച്ച് കെട്ടിടം പണിയാൻ മൂന്ന് വർഷത്തിലധികം സമയമെടുത്തേക്കും. അതുവരെ കോഴിക്കോട് നഗരത്തിൽ ഒരു അഗ്നിരക്ഷാനിലയമില്ലാതാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...