Friday, July 4, 2025 1:11 am

അരിയില്‍ അധികപോഷകങ്ങള്‍ ചേര്‍ക്കും ; ശാസ്ത്രീയമായ ചട്ടം വരും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : അരി സമ്പുഷ്ടീകരിക്കുന്നതിന് ശാസ്ത്രീയമായ നിബന്ധനകൾ കൊണ്ടുവരാൻ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ തീരുമാനം. ഇതിനായി ഒരു വിദഗ്ധപാനൽ രൂപവൽകരിക്കും. 2024 വർഷത്തോടെ പോഷകദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സമ്പുഷ്ടീകരണം.

നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ കണക്കനുസരിച്ച് ഇന്ത്യക്കാർക്ക് ഭക്ഷണത്തിലൂടെ ആറുമുതൽ എട്ടുശതമാനംവരെ മാത്രമേ പ്രോട്ടീൻ ലഭിക്കുന്നുള്ളൂ. അത് അപര്യാപ്തമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് കൂടുതലാളുകൾ ഉപയോഗിക്കുന്ന അരിയിൽ അധികപോഷകങ്ങൾ ചേർത്ത് വിപണിയിലിറക്കുന്നത്. ഇതിന് ചില പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അനുമതിനൽകിയിട്ടുണ്ട്.

ഇരുമ്പ്, ഫോളിക്, വിറ്റാമിൻ ബി 12, സിങ്ക് തുടങ്ങിയവയാണ് അരിയിൽ ചേർക്കുക. ഇത് അരിയുടെ മുകളിൽ പാളികളായോ അരിയുടെ രൂപത്തിലോ ചേർക്കും. നിലവിൽ അരിയുടെ സമ്പുഷ്ടീകരണനിരക്ക് 1:50 മുതൽ 1:200 വരെയാണ്. ഇതിൽ മാറ്റം വേണമോ എന്ന് വിദഗ്ധസമിതി തീരുമാനിക്കും.

മറ്റു ഭക്ഷ്യവസ്തു പായ്ക്കറ്റുകളിൽ അതിലെ കൊഴുപ്പിന്റെയും ഗ്ലൂക്കോസിന്റെയും കലോറിയുടെയും അളവ് സൂചിപ്പിക്കുന്നപോലെ അരിച്ചാക്കിനു മുകളിലും വേണമോ എന്നും ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിനായി ഉപഭോക്താക്കളുടെ അഭിപ്രായം അറിയാൻ സർവേ നടത്താൻ അഹമ്മദാബാദ് ഐ.ഐ.എമ്മിനോട് ഫസ്സായി ആവശ്യപ്പെട്ടിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിനു ശേഷമേ സമ്പുഷ്ടീകരണം നടത്തുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കൂ. അതേസമയം സമ്പുഷ്ടീകരണം ഗുണംചെയ്യില്ലെന്നും ദോഷമുണ്ടാക്കുമെന്നുമുള്ള വാദമുണ്ട്. നാടൻ നെല്ലിനങ്ങളിൽ പലതിലും ആവശ്യത്തിനുള്ള പോഷകങ്ങളുണ്ടെന്നാണ് അവരുടെ അഭിപ്രായം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...